സി.ഡി.എസ് അംഗങ്ങൾ ചുമതലയേറ്റു

മൂന്നാർ: മൂന്നാര്‍, ദേവികുളം ഗ്രാമപഞ്ചായത്തുകളില്‍ പുതിയ സി.ഡി.എസ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. മൂന്നാറില്‍ പുതുമുഖം ഹേമലത ചെയര്‍പേഴ്‌സനായും സുമതി വൈസ് ചെയര്‍പേഴ്‌സനുമായി. 15 വര്‍ഷത്തിനുശേഷമാണ് മൂന്നാറില്‍ ഇടതുമുന്നണി സി.ഡി.എസ് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് മൂന്നാർ പഞ്ചായത്ത് ഭരണംപിടിക്കാന്‍ ഇടതുമുന്നണി നടത്തിയ സമാന നീക്കങ്ങള്‍ തന്നെയാണ് സി.ഡി.എസ് തെരഞ്ഞെടുപ്പിലും ഫലം കണ്ടത്. മൂന്നാറില്‍ 11അംഗങ്ങളും ദേവികുളത്ത് 18 അംഗങ്ങളുമാണ് അധികാരം ഏറ്റെടുത്തത്. ദേവികുളത്ത് പി.കെ. ഭാഗ്യം വീണ്ടും ചെയര്‍പേഴ്‌സനായി തെരഞ്ഞെടുക്കപ്പെട്ടു. സുഗുണകുമാരിയാണ് വൈസ് ചെയര്‍പേഴ്‌സൻ. മൂന്നാറില്‍ റിട്ടേണിങ്​ ഓഫിസര്‍ രജേഷും ദേവികുളത്ത് സുരേഷ് ഗോപിനാഥനും അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മൂന്നാര്‍ പഞ്ചായത്ത് അസി. സെക്രട്ടറി അജയ് കുമാര്‍, ദേവികുളം സെക്രട്ടറി പാല്‍സ്വാമി, അസി. സെക്രട്ടറി എ.എസ്. അന്‍സാര്‍, ധന്യ, കാമരാജ് ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.