പീരുമേട്: പുല്ല് ഉണങ്ങിക്കരിഞ്ഞതും ജലക്ഷാമവുംമൂലം ക്ഷീരകർഷകർ പ്രതിസന്ധിയിൽ. കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകളിലാണ് കൂടുതൽ ക്ലേശം. പുരയിടങ്ങളിൽനിന്നും വൻകിട റബർ തോട്ടങ്ങളുടെ പരിസരങ്ങളിൽനിന്നുമാണ് കർഷകർ തീറ്റപ്പുല്ല് ശേഖരിച്ചിരുന്നത്. എന്നാൽ, വേനലിൽ പുല്ലിന്‍റെ വളർച്ച മുരടിച്ചതോടെ ആവശ്യത്തിന് ലഭിക്കുന്നില്ല. ജലസേചന സൗകര്യമുള്ള നാമമാത്രമായ കർഷകർക്ക് മാത്രമാണ് ഇത്തരം തീറ്റപ്പുല്ല് നനച്ച് ശേഖരിക്കാൻ സാധിക്കുന്നത്. ഒന്നിൽ കൂടുതൽ ദിവസങ്ങളിലേക്ക് പുല്ല് ശേഖരിച്ചുവെച്ചാൽ ഉണങ്ങിപ്പോകുന്നതും വിനയാകുന്നു. മിക്കവരും പുരയിടത്തിന്‍റെ അതിരുകളിൽ തീറ്റപ്പുല്ല് വ്യാപകമായി കൃഷി ചെയ്തിരുന്നു. വേനൽ കനത്തതോടെ വെള്ളത്തിന്‍റെ ലഭ്യത കുറഞ്ഞതിനാൽ കന്നുകാലികളെ ദിവസേന കുളിപ്പിക്കാനും സാധിക്കുന്നില്ല. ചൂട് കൂടിയതോടെ പാലിന്‍റെ ലഭ്യതയും കുറഞ്ഞു. കാലിത്തീറ്റക്ക് വില വർധിച്ചതും കർഷകരെ ദുരിതത്തിലാക്കുന്നു. ചിത്രവിവരണം idl_ pmd - 1 തീറ്റപ്പുൽകൃഷി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.