പെൺഡ്രൈവ് (ലോക്കൽ പേജ്​ കോളം)

അറിവിന്‍റെ പുതുവെളിച്ചം പകർന്ന്​​ അംഗീകാരത്തിന്‍റെ 'ധന്യ'തയിൽ -അന്തർ സംസ്ഥാന തൊഴിലാളി കുട്ടികളെ സ്കൂളിലെത്തിക്കാൻ നേതൃത്വം നൽകിയതിന്​ ദേശീയ പുരസ്കാരം തൊടുപുഴ: ആദിവാസി മേഖലയിലും അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിലും നടത്തിയ സജീവ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക്​ സമഗ്ര ശിക്ഷ പ്രോഗ്രാം ഓഫിസർ ധന്യ പി.വാസുവിനെ തേടിയെത്തിയത്​ ദേശീയ പുരസ്കാരം. ഇടുക്കി, എറണാകുളം ജില്ലകളിൽ സാമൂഹിക സേവന​ മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്കിടയിൽ നടത്തിയ നൂതന വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ്​ അംഗീകാരത്തിന്​ അർഹയാക്കിയത്​. ഇപ്പോൾ സമഗ്രശിക്ഷ കോട്ടയം ജില്ല പ്രോജക്ട്​ ഓഫിസറാണ്​. അന്തർ സംസ്ഥാന തൊഴിലാളികൾ ജോലിചെയ്യുന്ന ഇടങ്ങളിൽ പോയി അവർക്കുവേണ്ടി ബോധവത്​കരണം നടത്തുകയും കുട്ടികളെ സ്കൂളിലെത്തിക്കാൻ സമഗ്രശിക്ഷ കേരളയുടെ ഭാഗമായി ഒട്ടേറെ പ്രവർത്തനങ്ങൾക്ക്​ എസ്​.എസ്​.കെയുടെ ഭാഗമായി ധന്യ നേതൃത്വം നൽകി. എറണാകുളം ജില്ലയിൽ പ്രോഗ്രാം ഓഫിസറായിരിക്കെ, എറണാകുളം സൗത്ത്​ സ്​​റ്റേഷനിൽ കണ്ട 48 കുട്ടികളെയാണ്​ ആദ്യം അറിവിന്‍റെ പടികയറ്റിയത്​​. 2011ൽ അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ കേരളത്തിലേക്ക്​ ഒഴുകിയ സമയമുണ്ടായിരുന്നു. ഇവർ കുട്ടികളുമായാണ്​ എത്തിയതെങ്കിലും സ്കൂളിലയക്കാൻ പല രക്ഷിതാക്കളും താൽപര്യപ്പെട്ടില്ല. അന്ന്​ സ്കൂളുകളിലും ഇവർക്ക്​ പ്രത്യേക പദ്ധതികളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട്​ കുട്ടിക​ളെ കണ്ടെത്തി സ്കൂളിലെത്തിക്കുക എന്നത്​ ആവേശമായതായി ധന്യ പറയുന്നു. കുട്ടികൾക്ക്​ ഭാഷ പ്രശ്നമായതിനാൽ ഇവരുടെ നാട്ടിൽനിന്നുള്ള ആളുകളെ കണ്ടെത്തി വിദ്യാഭ്യാസ വളന്‍റിയറായി നിയമിച്ചു. ഇതിലൂടെ കുടുതൽ പേരെ വിദ്യാഭ്യാസത്തിലേക്ക്​ ആകർഷിക്കാനായി. പിന്നീട്​ ഇതര സംസ്ഥാന തൊഴിലാളികൾക്ക്​ ജില്ലയിൽ തന്നെ കൂടുതൽ സെന്‍ററുകൾ തുറന്നു. 2015ൽ ഇടുക്കിയിലെത്തി. ഇടമലക്കുടിയടക്കം പല ആദിവാസി കുടികളും ബ്രിഡ്ജ്​ സ്കൂളുകളും ലോക്കൽ റിസോഴ്​സ്​ സെന്‍ററുകൾ തുറക്കുകയും അവരുടെ ഭാഷ സംസാരിക്കുന്ന ആളുകളെ നിയമിച്ച്​ അവരുടെ വിദ്യാലയ തുടർച്ച ഉറപ്പാക്കാനും സമഗ്രശിക്ഷ വഴി കഴിഞ്ഞു. ഇപ്പോൾ സെന്‍ററുകൾ സജീവമായ​തോടെ കുട്ടികളും എത്തിത്തുടങ്ങി​. പുരസ്കാരത്തിനപ്പുറത്തേക്ക്​ ഇടുക്കിയിലടക്കം പ്രവർത്തിച്ചപ്പോഴുണ്ടായ ഒട്ടേറെ അനുഭവങ്ങൾ വേറിട്ടതാണെന്ന്​ ധന്യ പറയുന്നു. ഭിക്ഷക്കാരുടെ കുട്ടികളെ സ്കൂളിൽ ചേർത്തപ്പോൾ അവരുടെ മുഖത്തുണ്ടായ സന്തോഷമൊന്നും മറക്കാൻ കഴിയില്ല. അന്തർ സംസ്ഥാന കുട്ടികളെയൊക്കെ കാണുമ്പോൾ ഇപ്പോഴും എവിടെയൊണെങ്കിലും നിർത്തി കാര്യങ്ങൾ അന്വേഷിക്കും. സ്കൂളിൽ പോകുന്നുണ്ടോ എവിടെയാണ്​ താമസം എന്നൊക്കെ. ജോലിക്കപ്പുറത്തേക്ക്​ അത്തരം ഇടപെടലുകൾ ജീവിതത്തിന്‍റെ തന്നെ ഭാഗമായി. തീരദേശ മേഖലയിലേക്കുകൂടി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ്​ ഇപ്പോൾ ശ്രമമെന്നും ധന്യ പറഞ്ഞു​. ഇന്ത്യയിൽ ആകെ 33പേർക്കാണ്​ പുരസ്കാരം ലഭിച്ചത്​. ​കേരളത്തിൽ മൂന്നുപേർക്കും. ഭർത്താവ്​ റെജി മേച്ചേരി, ചെമ്പ്​ ഗ്രാമ പഞ്ചായത്ത്​ മെംബറാണ്. മകൻ ഇഷാൻ വിദ്യാർഥിയാണ്​. ​TDL DHANYA P VASU ധന്യ പി.വാസു കുട്ടികൾക്ക്​ ക്ലാ​സെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.