മൂന്നാർ വീണ്ടും സജീവമാകുന്നു

മൂന്നാർ: വാരാന്ത്യ ലോക്​ഡൗൺ അവസാനിച്ചതോടെ . കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന്​ നൂറുകണക്കിന് സഞ്ചാരികളാണ് ഞായറാഴ്ച ഇവിടെ എത്തിയത്. രാജമല അടച്ചിരിക്കുന്നതിനാൽ അവിടെ മാത്രം സന്ദർശകർക്ക് എത്തുവാനായില്ല. മാട്ടുപ്പെട്ടി, കുണ്ടള, ടോപ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഞായറാഴ്ച തിരക്കായിരുന്നു. പഴയമൂന്നാറിലെ ഹൈഡൽ പാർക്കിലും സന്ദർശകരെത്തി. കഴിഞ്ഞ ആഴ്ചകളിൽ മൂന്നാറിലെ താപനില മൈനസ് ആയിരുന്നെങ്കിലും തണുപ്പ് ആസ്വദിക്കാൻ ആളുകൾ കുറവായിരുന്നു. ഞായറാഴ്ച നിയന്ത്രണം കർശനമാക്കിയതോടെ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത് മൂന്നാറിലെ ടൂറിസം മേഖലയാണ്. അവധി ദിവസങ്ങളായ ശനിയും ഞായറും ചെലവഴിക്കാൻ എത്തുന്നവരായിരുന്നു കൂടുതൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.