റോഡ്​ നിര്‍മാണം തുടങ്ങി

അടിമാലി: വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ആനവിരട്ടി- മാങ്കടവ്-ഇരുനൂറേക്കര്‍ റോഡ്​ നിർമാണോദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിച്ചു. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്​ അംഗം സോളി ജീസസ്, അടിമാലി ബ്ലോക്ക് പഞ്ചായത്ത്​ അംഗം ബിന്ദു രാജേഷ്, കെ.ബി. ജോണ്‍സന്‍, എ.എന്‍. സജികുമാര്‍, റോയി പാലക്കല്‍ തുടങ്ങിയവർ പങ്കെടുത്തു. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽപെടുത്തിയാണ് ആറ് കിലോമീറ്ററിലധികം വരുന്ന റോഡിന്റെ നിർമാണം. കൊച്ചി-ധനുഷ്‌കോടി, അടിമാലി-കുമളി ദേശിയപാതകളെ ബന്ധിപ്പിക്കുന്ന ബൈപാസായി കൂടി ഈ പാത ഉപയോഗിക്കാം. എട്ട് മീറ്റര്‍ വീതിയിലാണ് നിർമാണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.