കട്ടപ്പന: നഗരത്തിലെ നടപ്പാത കൈയേറി വാഹന പാർക്കിങ്. നടപടി സ്വീകരിക്കാതെ ട്രാഫിക് പൊലീസ്. കാൽനട യാത്രികരുടെ സുരക്ഷക്ക് സ്ഥാപിച്ച സേഫ്റ്റി കോണുകൾ എടുത്തുമാറ്റിയാണ് പാർക്കിങ്. കട്ടപ്പന പഴയ ബസ് സ്റ്റാൻഡ് മുതൽ പള്ളിക്കവല വരെ നടപ്പാതയിലാണ് പ്രധാന കൈയേറ്റം. നിരന്തരം സ്കൂൾ കുട്ടികൾ അടക്കം യാത്രക്കാർ സഞ്ചരിക്കുന്ന നടപ്പാതയാണിത്. യാത്രക്കാർക്ക് നിരന്തരം അപകടം ഉണ്ടാകാൻ തുടങ്ങിയതോടെ നഗരസഭയും ഗതാഗത ഉപദേശക സമിതിയും ചേർന്നാണ് നടപ്പാത നിർമിക്കാൻ തീരുമാനിച്ചത്. ഇതിനുശേഷം അപകടം കുറയുകയും ചെയ്തു. കട്ടപ്പന സെന്‍റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, ഒസ്സാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ, സെന്‍റ് സെബാസ്റ്റ്യൻസ് കോളജ്, സെന്‍റ് ജോൺസ് ആശുപത്രി, നഴ്സിങ് സ്കൂൾ, ദീപ്‌തി ഇംഗ്ലീഷ് മീഡിയം സ്കൂൾ, സെന്‍റ് മാർത്താസ് നഴ്സറി സ്കൂൾ തുടങ്ങി പത്തോളം വിദ്യാഭാസ സ്ഥാപങ്ങളിലെ 5000ൽ അധികം വിദ്യാർഥികൾ നടന്നുപോകുന്ന വഴിയിലാണ് അനധികൃത പാർക്കിങ്. മുമ്പ് നടപ്പാത കൈയേറി പാർക്ക് ചെയ്താൽ വാഹനത്തിൽ പൊലീസ് സ്റ്റിക്കർ ഒട്ടിച്ചിരുന്നു. ഇത് ഇല്ലാതായതോടെയാണ് അനധികൃത പാർക്കിങ് വ്യാപകമായത്. നടപ്പാത കൈയേറ്റം ഒഴിവാക്കാൻ പൊലീസ് സ്ഥാപിച്ച സേഫ്റ്റി കോണുകൾ പലതും മാസങ്ങൾ കഴിയും മുമ്പേ നശിപ്പിച്ചു. ഗതാഗത നിയന്ത്രണത്തിനും ഓവർടേക്കിങ് ഒഴിവാക്കാനും നഗരത്തിന്‍റെ പലഭാഗത്തും സ്ഥാപിച്ചിട്ടുള്ള ബോർഡുകളുടെ അവസ്ഥയും പരിതാപകരമാണ്. രാത്രിയിൽ വലിയ വാഹനങ്ങൾ തട്ടി പല ബോർഡുകളും തകർന്നു. ടൗണിൽ നിരീക്ഷണത്തിനായി കാമറകൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് പറയുമ്പോഴും കുറ്റക്കാരെ കണ്ടെത്താനോ നടപടി സ്വീകരിക്കാനോ പൊലീസിനും കഴിയുന്നില്ല. ഫോട്ടോ. കട്ടപ്പന നടപ്പാത കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്തനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.