കുരിശുപാറയില്‍ എ.ടി.എം കൗണ്ടര്‍ വേണം

അടിമാലി: കുരിശുപാറ മേഖലയില്‍ ദേശസാത്​കൃത ബാങ്കുകളില്‍ ഏതെങ്കിലുമൊന്നിന്റെ എ.ടി.എം കൗണ്ടര്‍ സ്ഥാപിക്കാന്‍ ഇടപെടല്‍ വേണമെന്ന്​ ആവശ്യം. പള്ളിവാസല്‍ പഞ്ചായത്തിൽ ഉള്‍പ്പെടുന്ന കുരിശുപാറ മേഖല അടിമാലിയുമായി ചേര്‍ന്ന് കിടക്കുന്ന പ്രദേശം കൂടിയാണ്. വിവിധ വ്യാപാര സ്ഥാപനങ്ങളും ഹോംസ്‌റ്റേകളും റിസോര്‍ട്ടുകളുമൊക്കെ കുരിശുപാറയിലുണ്ട്. തോട്ടം മേഖലയില്‍ നിരവധി അന്തർ സംസ്ഥാന തൊഴിലാളികളും ജോലി ചെയ്യുന്നു. എ.ടി.എം കൗണ്ടര്‍ വഴി പണമിടപാട് നടത്തണമെങ്കില്‍ പ്രദേശത്തെ ആളുകള്‍ അടിമാലിയിലോ മൂന്നാറോ മാങ്കുളത്തോ എത്തണം. വിനോദ സഞ്ചാരമേഖലയായി കൂടിവളരുന്ന കുരിശുപാറയില്‍ സഞ്ചാരികള്‍ ധാരാളമായി എത്താറുണ്ട്. പ്രദേശത്തെ തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന അന്തർ സംസ്ഥാന തൊഴിലാളികള്‍ക്കും കുരിശുപാറയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും സമീപ പ്രദേശങ്ങളായ പീച്ചാട്, പ്ലാമല, കൈനഗിരി, കല്ലാര്‍, കോട്ടപ്പാറ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്കും കുരിശുപാറയില്‍ എ.ടി.എം കൗണ്ടര്‍ വന്നാൽ ഏറെ സഹായകമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.