കല്ലാര്‍ ക്ഷേത്രത്തില്‍ മോഷണം

നെടുങ്കണ്ടം: കല്ലാര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണം. നിലവിളക്ക്, കിണ്ടി എന്നിവ മോഷ്​ടിച്ചതിന്​ പുറമെ കാണിക്കവഞ്ചികള്‍ കുത്തിപ്പൊളിച്ച് പണവും കവർന്നു. ഞായറാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. ഉപപ്രതിഷ്ഠകളുടെ മുന്നില്‍ സ്ഥാപിച്ച നാല് കാണിക്കവഞ്ചികളാണ് കുത്തിത്തുറന്നത്. വഞ്ചികളിലെ പണം ക്ഷേത്രഭാരവാഹികള്‍ കഴിഞ്ഞദിവസം എടുത്തതിനാല്‍ വലിയ നഷ്​ടം ഉണ്ടായില്ല. രണ്ടു ദിവസത്തെ കാണിക്കപ്പണം നഷ്​ടപ്പെട്ടതായി ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രം ഭരണസമിതി നല്‍കിയ പരാതിയിൽ നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്​ അന്വേഷണം തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.