ഹോസ്​റ്റലിൽനിന്ന്​ കാണാതായ വിദ്യാർഥികളെ പൊലീസ് കണ്ടെത്തി

മറയൂർ: ദുരൂഹ സാഹചര്യത്തിൽ ഹോസ്​റ്റലിൽനിന്ന്​ ഇറങ്ങിപ്പോയ വിദ്യാർഥികളെ പൊലീസ്​ കണ്ടെത്തി. മറയൂർ സഹായഗിരിയിൽ പ്രവർത്തിക്കുന്ന സമഗ്രശിക്ഷ കേരളം ഹോസ്​റ്റലിൽനിന്നാണ് രണ്ട് ആദിവാസി വിദ്യാർഥികൾ ഇറങ്ങിപ്പോയത്. മേലുദ്യോഗസ്ഥരുടെ പരിശോധനയും വിവരശേഖരണവും നടത്തുന്നതിനിടെ ഉച്ചകഴിഞ്ഞ്​ മൂന്നുമണിയോടെ രണ്ടുപേരെയും കാണാതായത്. മറയൂർ സി.ഐ പി.ടി. ബിജോയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തിരച്ചിലിൽ ഹോസ്​റ്റലിൽനിന്ന് ഒരു കിലോമീറ്റർ അകലെ മുരുകൻമല കുന്നിൽനിന്ന് ഇവരെ കണ്ടെത്തി. മാനസിക സമ്മർദം മൂലം ആത്മഹത്യ ചെയ്യാനാണ് എത്തിയതെന്ന് വിദ്യാർഥികൾ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. വിജയദശമി ദിവസവും ഹോസ്റ്റലിൽ നിന്ന് രണ്ടു വിദ്യാർഥിനികൾ ഇറങ്ങിപ്പോയതായി പറയപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.