കുമളി: സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മകൾക്ക് ചികിത്സ തേടിയ വീട്ടമ്മക്ക് തെറ്റായ പരിശോധന ഫലത്തെ തുടർന്ന് മാനസിക ശാരീരിക വിഷമതകൾ നേരിടേണ്ടിവന്നതായി പരാതി. കുമളി സ്വദേശിനി സുനിത താഹയാണ് കുമളി സർക്കാർ ആശുപത്രിയിലെ ലാബിനെതിരെ ആരോഗ്യവകുപ്പ് മന്ത്രിക്കും ജില്ല മെഡിക്കൽ ഓഫിസർക്കും പരാതി നൽകിയത്. മകളുടെ രക്തം പരിശോധിച്ച അധികൃതർ രക്തത്തിലെ ഹീമോഗ്ലോബിൻെറ അളവ് 4.9 മാത്രമാണെന്നും അടിയന്തര ചികിത്സ തേടണമെന്നും വീട്ടമ്മയെ അറിയിച്ചു. ഇതോടെ ആശങ്കയിലായ സുനിതയും കുടുംബവും മകളുമായി ആദ്യം ആശുപത്രി അധികൃതർ നിർദേശിച്ച കട്ടപ്പന 20 ഏക്കറിലെ താലൂക്ക് ആശുപത്രിയിലെത്തി. ഇവിടെ കുമളിയിലെ ലാബ് റിസൽറ്റ് കാട്ടിയതോടെ കുട്ടിയെ ഏറ്റവും വേഗം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ചു. മഴയെ തുടർന്ന് വഴി തടസ്സപ്പെട്ടതിനാൽ ആശങ്കയിലായ മാതാപിതാക്കൾ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സതേടി. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയുടെ രക്തം പരിശോധിച്ചതോടെ കുട്ടിക്ക് കാര്യമായ അസുഖമൊന്നും ഇെല്ലന്നും ഹീമോഗ്ലോബിൈൻറ അളവ് 11.60 ഉണ്ടെന്നും വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.