പാലം നിർമിക്കാൻ യുവാവി​െൻറ ആത്മഹത്യഭീഷണി

പാലം നിർമിക്കാൻ യുവാവി​ൻെറ ആത്മഹത്യഭീഷണി പീരുമേട്: വാഗമൺ നാരകക്കുഴിയിൽ നിർമാണം നിലച്ച പാലത്തി​ൻെറ 30 അടി ഉയരമുള്ള തൂണിനു മുകളിൽ കയറി യുവാവി​ൻെറ ആത്മഹത്യഭീഷണി. പാലം നിർമാണം ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടാണ്​​​ വാഗമൺ നാരകക്കുഴി സ്വദേശി പുത്തൻപുരക്കൽ അനീഷ്​ (ജോൺസൺ)​ ആത്മഹത്യഭീഷണി മുഴക്കിയത്. വാഗമൺ പൊലീസും ജനപ്രതിനിധികളും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ പിന്മാറിയില്ല. കലക്​ടറോ എം.എൽ.എയോ സ്ഥലത്ത് എത്തണമെന്നായിരുന്നു ആവശ്യം. പാലം നിർമിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് ജനപ്രതിനിധികൾ ഉറപ്പ് നൽകിയതോടെയാണ് യുവാവ് താഴെയിറങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത്​ അംഗം ശ്രുതി പ്രദീപ്, ഏലപ്പാറ പഞ്ചായത്ത്​ അംഗങ്ങളായ പ്രദീപ് കുമാർ, ഷൈൻ കുമാർ എന്നിവരെത്തി സംസാരിച്ചു​. 2017ൽ അഴുത ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചാണ് പാലം നിർമാണം ആരംഭിച്ചത്. എന്നാൽ, പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പ്രദേശത്ത് യാത്രക്ലേശം രൂക്ഷമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.