p4 leadddddddd സി.പി.ഐ മുൻ മന്ത്രിമാരായ ബിനോയ് വിശ്വം, കെ.പി. രാജേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ എന്നിവർക്കെതിരെ രൂക്ഷ വിമർശനം മറയൂർ: മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട മേഖലകളിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ തടസ്സം നിൽക്കുന്നത് സി.പി.ഐ നേതൃത്വമാണെന്ന് മുതിർന്ന സി.പി.എം നേതാവും എം.എൽ.എയുമായ എം.എം. മണി. വട്ടവടയിൽ പാവപ്പെട്ടവരുടെ ഭൂമി ഉൾപ്പെടുത്തി നീലക്കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിച്ചത് സി.പി.ഐയുടെ മുൻ മന്ത്രി ബിനോയ് വിശ്വമാണെന്നും മണി ആരോപിച്ചു. സി.പി.എം മറയൂർ ഏരിയ കമ്മിറ്റി വട്ടവടയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐയുടെ മുൻ മന്ത്രിമാരായ ബിനോയ് വിശ്വം, കെ.പി. രാജേന്ദ്രൻ, ഇ. ചന്ദ്രശേഖരൻ എന്നിവർക്കെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിൽ എം.എം. മണി നടത്തിയത്. മാറിവന്ന സർക്കാറുകളിലെ സി.പി.ഐ റവന്യൂ മന്ത്രിമാരടക്കമുള്ളവരാണ് വട്ടവടയിൽ ഭൂമി കൈയേറ്റം വ്യാപകമാണെന്ന് പ്രചരിപ്പിച്ചത്. സി.പി.എം അന്നും ഇന്നും സാധാരണക്കാരോടൊപ്പമാണ്. മേഖലകളിലെ ഭൂപ്രശ്നങ്ങൾ സംബന്ധിച്ച് സി.പി.എം ഇന്നുവരെ ജനങ്ങൾക്കെതിരായ പ്രസ്താവന നടത്തിയിട്ടില്ല. ഇങ്ങനെ ജനങ്ങൾക്കെതിരായി നിൽക്കുന്ന പാർട്ടിയിലേക്കാണ് സി.പി.എമ്മിൽനിന്ന് പി. രാമരാജ് ചേക്കേറിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥി എ. രാജയെ തോൽപിക്കാൻ രാമരാജ് ശ്രമിച്ചെന്ന് ആരോപിച്ച മണി, സി.പി.എം നേതാക്കൾക്ക് വട്ടവടയിൽ ബിനാമി പേരിൽ സ്വത്തുണ്ടെന്ന് തെളിയിച്ചാൽ അത് മുഴുവൻ പാവങ്ങൾക്ക് വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ചു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ കെ.വി. ശശി, സി.വി. വർഗീസ്, എ. രാജ എം.എൽ.എ, മറയൂർ ഏരിയ സെക്രട്ടറി വി. സിജിമോൻ, ലോക്കൽ സെക്രട്ടറി ടി. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ------------ TDL mm mani ചിത്രം വട്ടവടയിൽ നടന്ന സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ എം.എം. മണി എം.എൽ.എ സംസാരിക്കുന്നു ---------- page 2 പ്രളയബാധിത മേഖലകൾ സന്ദർശിച്ച് മന്ത്രി റോഷി ഇടുക്കി: കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളിലെ പ്രളയബാധിത മേഖലകള്‍ മന്ത്രി റോഷി അഗസ്റ്റിന് സന്ദര്‍ശിച്ചു. ദുരിതബാധിത മേഖലയിലെ പ്രശ്നങ്ങള്‍ വിലയിരുത്താനും സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളേണ്ട നടപടി സ്വീകരിക്കാനുമായിരുന്നു സന്ദർശനം. ഏന്തയാര്‍, കൊക്കയാര്‍ തുടങ്ങി ചെറുതും വലുതുമായ നിരവധി പാലങ്ങള്‍ക്ക് ഉരുള്‍പൊട്ടലില്‍ നാശമുണ്ടായിട്ടുണ്ട്. ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ ശ്രമംതുടങ്ങി. നദികള്‍ ഗതിമാറി ഒഴുകിയും തുരുത്തുകള്‍ രൂപപ്പെട്ടും പലയിടത്തും ജനവാസം അസാധ്യമായി. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പുകള്‍ റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാറിന് നൽകും. കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രളയ നഷ്ടങ്ങളുടെ പ്രാഥമിക റിപ്പോര്‍ട്ട് റവന്യൂ ഉദ്യോഗസ്ഥര്‍ സര്‍ക്കാറിന് കൈമാറി. ജനങ്ങളുടെ സംരഷണമാണ് സര്‍ക്കാര്‍ ദൗത്യം. തകര്‍ന്ന പാലങ്ങളും റോഡുകളും പുനര്‍നിർമിക്കും. ദുരിതബാധിതരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. --------------- TDL103 roshi പ്രളയബാധിത മേഖലകള്‍ മന്ത്രി റോഷി അഗസ്റ്റിന് സന്ദര്‍ശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.