പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

മുട്ടം: പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതായി പരാതി. മുട്ടം-മാത്തപ്പാറ പമ്പ് ഹൗസിൽനിന്ന്​ ജില്ല ജയിലിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പൈപ്പിലാണ് ചോർച്ച. ലിറ്ററുകണക്കിന് വെള്ളമാണ് ദിവസവും നഷ്​ടമാകുന്നത്. ജല വകുപ്പി​ൻെറ മുട്ടത്തെ കുടിവെള്ള പദ്ധയിൽനിന്നും വെള്ളം പാഴാകുന്നുണ്ട്. മുട്ടം പെട്രോൾ പമ്പിന് സമീപം പൈപ്പിലെ ചോർച്ച മൂലം സംസ്ഥാനപാതയിലെ ടാറിങ്ങും തകർന്ന അവസ്ഥയിലാണ്. ചോർച്ച കൂടുമ്പോൾ ഉയർന്ന മേഖലകളിലേക്ക് കുടിവെള്ളം കിട്ടാത്ത അവസ്ഥയുണ്ട്. ചോർച്ചകൾ പരിഹരിച്ച് കുടിവെള്ള വിതരണം സുഗമമാക്കണമെന്ന് കേരള കോൺഗ്രസ് (ജോസഫ്) ജില്ല വൈസ് പ്രസിഡൻറ് പരീത് കാനാപ്പുറം ആവശ്യപ്പെട്ടു. tdl mltm ജില്ല ജയിലിലേക്കുള്ള കുടിവെള്ള പെപ്പ് പൊട്ടി ജലം റോഡിലൂടെ ഒഴുകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.