വാഹനം തകർത്ത സംഭവം: പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ്

മൂന്നാർ: വീടിനു സമീപം റോഡരികിൽ നിർത്തിയിട്ട വാഹനം തകർത്ത കേസിലെ പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ്. ചൊവ്വാഴ്​ച രാത്രിയാണ് കാറി​ൻെറ ചില്ലുകൾ അക്രമികൾ തകർത്തത്. മൂന്നാർ ദേവികുളം റോഡിൽ പൊലീസ് സ്​റ്റേഷന്​ സമീപത്ത് പാർക്ക് ചെയ്​ത പന്തിരുപാറ സിജോ ജോർജി​ൻെറ വാഹനമാണ് തകർത്തത്. രാത്രി പത്തരയോടെയാണ്​ സംഭവം. ശബ്​ദം കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും അക്രമികൾ വാഹനത്തിൽ കയറി ദേവികുളം ഭാഗത്തേക്ക് പോയെന്നാണ് മൊഴി. ഇവരുമായി വ്യക്തിപരമായി ശത്രുതയുള്ളവരാണ് അക്രമികളെന്ന് കരുതുന്നതായും ഉടൻ ഇവർ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.