മലവെള്ളപ്പാച്ചിൽ; കുടയത്തൂരിൽ വ്യാപക നാശം

കുടയത്തൂർ: കനത്ത മഴയിൽ കുടയത്തൂർ പഞ്ചായത്തിൽ വ്യാപക നാശം. ഇടിയോടു കൂടി പെയ്തിറങ്ങിയ പേമാരിയിൽ തോടുകൾ കരകവിഞ്ഞ് ഒഴുകo. കാഞ്ഞാർ - വാഗമൺ റോഡിൽ കൂവപ്പള്ളിക്ക് സമീപം വലിയ പാറയും മണ്ണും റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. നാട്ടുകാർ മണ്ണ് റോഡിൽ നിന്നും നീക്കി ഭാഗീകമായി ഗതാഗത തടസം മാറ്റിയിട്ടുണ്ട്. റോഡിലേക്ക് പതിച്ച വലിയ പാറ മാറ്റുവാനുള്ള ശ്രമം തുടരുകയാണ്. കോളപ്ര അടൂർമല റോഡ് വെള്ളപ്പാച്ചിലിൽ ഭാഗീകമായി തകർന്നു. റോഡിനോട് ചേർന്ന തോട് കര കവിഞ്ഞൊഴുകി സമീപത്തെ വീടുകളിൽ വെള്ളം കയറി. അടൂർമല റോഡിൻ്റെ ഒരു ഭാഗം തകർത്താണ് വെള്ളം കുത്തിയൊലിച്ച് പാഞ്ഞത്. റോഡരികിലുണ്ടായിരുന്ന വൈദ്യുതി തൂണുകളും ഒടിഞ്ഞു. കോളപ്ര ജങ്ഷനിലെ കല്ലമ്മാക്കൽ മോഹനൻ്റെ കടയുടെ സംരക്ഷണഭിത്തി ഭാഗീകമായി തകർന്നു. കടയുടെ സമീപമെല്ലാം കുത്തിയൊലിച്ച് പോയി. അടൂർമല റോഡിനോട് ചേർന്ന തോട്ടിൽ വലിയ കല്ലുകളും മരങ്ങളും വന്നടിഞ്ഞ്​ ഒഴുക്കിന് തടസം ഉണ്ടാകുന്നുണ്ട്. അടിയന്തരമായി ഇവ നീക്കം ചെയ്തില്ലെങ്കിൽ ഇനിയൊരു കുത്തൊഴുക്ക് ഉണ്ടായാൽ അടൂർമല റോഡ് പൂർണ്ണമായും ഒലിച്ചുപോകും. കുടയത്തൂർ സരസ്വതി വിദ്യാനികേതന് സമീപത്തെ തോടും നിറഞ്ഞൊഴുകി. ഇവിടെയും നിരവധി വീടുകളിൽ വെള്ളം കയറി. താന്നിക്കൽ രാജേഷിൻ്റെ വീടിൻ്റെ മുറ്റം ഇടിഞ്ഞ് വീടിന് ഭീഷണിയായി. അൻപത് അടിയോളം ഉയരമുണ്ടായിരുന്ന സംരക്ഷണ കെട്ടാണ് ഇടിഞ്ഞ് താഴ്ന്നത്. വെള്ളം കുത്തിയൊലിച്ച് തകർന്ന അടൂർ മല റോഡ് പഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയൻ, വില്ലേജ് ഓഫീസർ ഗോപൻ, വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള തുടങ്ങിയവർ സന്ദർശിച്ചു. tdl mltm 5 മഴവെള്ളപ്പാച്ചിലിൽ കോളപ്ര റോഡിൻ്റെ അരിക് കുത്തിയൊലിച്ച് പോയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.