അണക്കെട്ടുകളെല്ലാം തുറന്നിട്ടും അനക്കമില്ലാതെ ആനയിറങ്കൽ

മൂന്നാർ: കാലവർഷം എത്ര കനത്താലും കുലുക്കമില്ലാത്ത അണക്കെട്ടാണ് ആനയിറങ്കൽ. ശക്തമായ മഴയിൽ ജില്ലയിലെ അണക്കെട്ടുകളെല്ലാം തുറന്നുവെക്കുമ്പോഴും ശാന്തമായിരിക്കുകയാണ് ആനയിറങ്കൽ അണക്കെട്ട്. ചിന്നക്കനാലിനു സമീപം പന്നിയാർ പുഴയിൽ നിർമിച്ചിരിക്കുന്ന അണക്കെട്ട് ഇതുവരെ തുറക്കേണ്ടി വന്നിട്ടില്ല. ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ മഴ ശക്തമാണെങ്കിലും ആനയിറങ്കൽ ഡാമി​ൻെറ വൃഷ്​ടിപ്രദേശത്ത് മഴ കാര്യമായി പെയ്യാത്തതാണ് അണക്കെട്ട് നിറയാതിരിക്കാൻ കാരണം. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ജലാശയത്തി​ൻെറ വൃഷ്​ടിപ്രദേശങ്ങളേറെയും തമിഴ്നാടി​ൻെറ അതിർത്തി പ്രദേശങ്ങളാണ്. അവിടെ മഴ ശക്തമായാലേ ഈ ജലാശയം നിറയൂ. മൂന്നാറിൽനിന്ന്​ 25 കിലോമീറ്റർ അകലെയുള്ള ഈ ഡാമിന് രണ്ട് ഷട്ടറും മൂന്ന് സ്പിൽവേയുമാണ് ഉള്ളത്. കേരളത്തിൽ കാലവർഷം കഴിയുമ്പോഴാണ് സാധാരണ ജലാശയം നിറയുന്നത്. 1207.40 മീറ്ററാണ് പരമാവധി സംഭരണശേഷി. തുലാവർഷം കൂടി ശക്തമായാൽ പന്നിയാർ പുഴയിലേക്ക് വെള്ളം തുറന്നുവിടും. ചിന്നക്കനാലിലെത്തുന്ന സഞ്ചാരികളുടെ ഇഷ്​ടകേന്ദ്രമാണ് ഈ ജലാശയം. ബോട്ടിങ്​ നടത്തി പ്രകൃതി സൗന്ദര്യവും ആസ്വദിച്ചാണ് സഞ്ചാരികൾ മടങ്ങുന്നത്. എന്തായാലും ഇത്തവണ ഭീതി പരത്താത്ത ഏക അണക്കെട്ടായി മാറുകയാണ് ആനയിറങ്കൽ. ചിത്രം 1 ആനയിറങ്കൽ ജലാശയം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.