ഇടുക്കി: ഉരുൾപൊട്ടലും മഴയും നാശംവിതച്ച കൂട്ടിക്കൽ, കൊക്കയാർ, പൂവഞ്ചി, ഏന്തയാർ, കാവാലി പ്രദേശങ്ങൾ ജംയ്യതുൽ ഉലമായെ ഹിന്ദ് കേരള നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന പ്രസിഡൻറ് ഇബ്രാഹീംമൗലവി ഇടത്തല, സെക്രട്ടറി മുജീബ് മൗലവി നജ്മി, ഷറഫുദ്ദീൻ മൗലവി, ഖാലിദ് മൗലവി കൗസരി, മുഫ്തി ശബാബ് കൗസരി, ഷഫീഖ്, ശകീർ, തൻവീർ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. മൂലമറ്റം: ഉരുൾപൊട്ടലും വെള്ളപ്പൊക്കത്തിലും നാശംവിതച്ച് പ്രദേശവും ദുരിതാശ്വാസ ക്യാമ്പും കാഞ്ഞാർ മസ്ജിദുന്നൂർ ഭാരവാഹികൾ സന്ദർശിച്ചു. മസ്ജിദുന്നൂർ ചീഫ് ഇമാം ആരിഫ് മൗലവി ഖാസിമിയുടെ നേതൃത്വത്തിൽ ഹിദായത്തുൽ ഇസ്ലാം മദ്റസ അധ്യാപകൻ അബ്ദുസ്സലാം മൗലവി, മൗലവി അൻസാരി നജ്മി, മൗലവി മുനീർ അഹ്മദ് നജ്മി തുടങ്ങിയവർ സന്ദർശനത്തിൽ പെങ്കടുത്തു. പീരുമേട്: റാവുത്തർ പൈതൃക കൂട്ടായ്മ വ്യാഴാഴ്ച കൂട്ടിക്കൽ, കൊക്കയാർ സന്ദർശിക്കും. കൂട്ടായ്മ സംസ്ഥാന പ്രസിഡൻറ് അലാവുദ്ദീൻ, ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ, വർക്കിങ് പ്രസിഡൻറ് ഹനീഫ് പെരുവന്താനം സംസ്ഥാന കമ്മിറ്റി അംഗം കാഞ്ഞാർ മുനീർ മൗലവി നജ്മി തുടങ്ങിയവർ സംഘത്തിൽ ഉണ്ടാകും. പടം TDL JAMYATHULULMA
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.