മൂലമറ്റം ഡിപ്പോയുടെ സെപ്റ്റിക് ടാങ്ക് തകർന്ന് പുഴ മലിനമായി

മൂലമറ്റം: ശനിയാഴ്ചയുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂലമറ്റം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ സംരക്ഷണഭിത്തി തകർന്നു. ഇതോടൊപ്പം ശുചിമുറിയോട് ചേർന്ന് നിർമിച്ച സെപ്ടിക് ടാങ്കും തകർന്നതോടെ നച്ചാർ പുഴയിലെ വെള്ളം മലിനമായി. ശുചിമുറിയില്ലാത്തതിനാൽ ജീവനക്കാർ ദുരിതത്തിലാണ്. ദൂരെ സ്ഥലങ്ങളിൽനിന്ന്​ ഇവിടെ എത്തുന്ന ബസുകളിലെ ജീവനക്കാർക്ക് ഏകമാർഗം ഡിപ്പോയിലെ ശുചിമുറിയാണ്. ഡിപ്പോയിലേക്ക് ശുദ്ധജലം എത്തുന്ന പൈപ്പുകൂടി തകർന്നതോടെ ശുദ്ധജലവിതരണവും തടസ്സപ്പെട്ടു. ഡിപ്പോയുടെ സംരക്ഷണഭിത്തി തകർന്നതിനാൽ വർക്​ഷോപ്പും പ്രധാന കെട്ടിടവും അപകടാവസ്ഥയിലാണ്. ഈ കെട്ടിടങ്ങൾക്ക് ഉടൻ സംരക്ഷണഭിത്തി നിർമിച്ചില്ലെങ്കിൽ കെട്ടിടം അപകടത്തിലാകും. tdl mltm അപകടാവസ്ഥയിലായ മൂലമറ്റം കെ.എസ്.ആർ.ടി.സി ഡിപ്പോ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.