കുടിവെള്ള സ്രോതസ്സിന്​ സമീപം സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കി

നെടുങ്കണ്ടം: യതായി പരാതി. നെടുങ്കണ്ടം-ചക്കക്കാനം -കല്ലാര്‍ പാതയില്‍ ചക്കക്കാനത്തിന് സമീപം ജനവാസ മേഖലയിലാണ് സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കിയത്. ഗ്രാമീണപാതയുടെ സംരക്ഷണഭിത്തിയിലേിക്ക്​ കയറ്റിയാണ് രാത്രിയില്‍ വാഹനം നിര്‍ത്തി മാലിന്യം ഒഴുക്കിയത്. ഭാരമുള്ള വാഹനം കയറ്റിയതോടെ കോണ്‍ക്രീറ്റിങ്​ ഇളകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് കനത്ത മഴയുടെ മറവിൽ മാലിന്യം ഒഴുക്കിയത്. നിരവധി കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സിന് സമീപമാണിത്. പ്രദേശവാസികള്‍ നെടുങ്കണ്ടം പൊലീസിനും ആരോഗ്യവകുപ്പിനും പരാതിനല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.