ഓടുന്ന പാഴ്​സല്‍ ലോറിയില്‍ തീപിടിത്തം

അടിമാലി: ഇരുട്ടുകാനത്ത് പാഴ്​സല്‍ ലോറിയിലെ സാധനങ്ങള്‍ക്ക് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെയാണ്​ സംഭവം. എറണാകുളത്തുനിന്ന്​ കട്ടപ്പനക്ക് പോകുകയായിരുന്ന ലോറിയിലാണ് തീപിടിത്തമുണ്ടായത്. ഡ്രൈവറുടെയും പ്രദേശവാസികളുടെയും ഫയര്‍ഫോഴ്സി​ൻെറയും ഇടപെടലിലൂടെ കൂടുതല്‍ അപകടമുണ്ടാകാതെ തീയണച്ചു. ഹൈഡ്രജന്‍ ഫെറോക്സൈഡ് നിറച്ച ക്യാനുകളടക്കമുള്ള പാഴ്സല്‍ വസ്തുക്കളാണ്​ ലോറിയില്‍ ഉണ്ടായിരുന്നത്. ഈ ക്യാനുകളില്‍ നിന്നുണ്ടായ ചോർച്ചയാകാം തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി പരിശോധിച്ചപ്പോഴാണ് തീപിടിച്ചത്​ അറിഞ്ഞത്. പാഴ്സല്‍ വസ്തുക്കള്‍ സമീപവാസികളുടെ സഹായത്തോടെ പുറത്തെത്തിച്ചു. ചില സാധനങ്ങള്‍ കത്തിനശിച്ചു. അടിമാലി ഫയര്‍ഫോഴ്സ് യൂനിറ്റിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ ഷാജിമോ​ൻെറ നേതൃത്വത്തിലുള്ള സേനാംഗങ്ങളാണ് തീയണച്ചത്. idl adi 2 fir ചിത്രം..ഇരുട്ടുകാനത്ത് പാഴ്​സല്‍ വാഹനത്തിന്​ തീ പിടിച്ചപ്പോള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.