കുഞ്ഞിനെ മർദിച്ചിട്ടില്ലെന്ന്​​ ദമ്പതികൾ

കട്ടപ്പന: തര്‍ക്കത്തെത്തുടര്‍ന്ന് പിഞ്ചുകുഞ്ഞിനെ മർദിച്ചെന്ന അയൽവാസികളുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് അല്ലിയാർ വലിയമടക്കൽ ദീപ, ഭർത്താവ് വി.എൻ. സുഭാഷ് എന്നിവർ അറിയിച്ചു. അയൽവാസികൾ ചേർന്ന് തങ്ങളെ അപകീർത്തിപെടുത്താനും കള്ളക്കേസിൽ കുടുക്കാനുമാണ് ശ്രമിക്കുന്നതെന്ന്​ ദമ്പതികൾ പറഞ്ഞു. അല്ലിയാര്‍ സ്വദേശി ശ്യാമിലിയുടെ കുടുംബവുമായി ബന്ധപ്പെട്ട്​ ഉണ്ടായ തർക്കത്തിനിടെ മുമ്പ്​ ദീപക്ക് മർദനമേറ്റിരുന്നു. ഇതുസംബന്ധിച്ച്​ കേസുണ്ട്. ഇതി​ൻെറ വൈരാഗ്യവും ആരോപണത്തിന് പിന്നിലുണ്ട്. കഴിഞ്ഞ ദിവസം തങ്ങളുടെ വീടിന് സമീപത്തെ ഗ്രൗണ്ടിൽ കുട്ടികളുടെ ഓൺലൈൻ ക്ലാസിന്​ തടസ്സമുണ്ടാക്കും വിധം ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്തതാണ് ഇപ്പോഴത്തെ ആരോപണത്തിന് അടിസ്ഥാനം. നടപടിയെ ചോദ്യം ചെയ്ത ദീപയെ അസഭ്യം പറയുകയും സ്​ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു. ഇത്​ മൊബൈൽ ഫോണിൽ പകർത്തിയ ത​ൻെറ മകനെ അയൽവാസി മർദിച്ചു. ഇതുസംബന്ധിച്ച് പൊലീസിന് പരാതി നൽകിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.