സി.എം.പി ഒപ്പുശേഖരണം

അടിമാലി: കോവിഡ്മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക്​ നഷ്​ടപരിഹാരം നൽകുക, കോവിഡ്​ ദുരന്തനിവാരണ കമീഷൻ രൂപവത്​കരികുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സി.എം.പി നേതൃത്വത്തിൽ ഭീമഹരജി നൽകുന്നതി​ൻെറ ഭാഗമായി അടിമാലിയിൽ ജനകീയ ഒപ്പുശേഖരണം നടത്തി. സെക്രട്ടറി ബേക്കർ ജോസഫ് അധ്യക്ഷത വഹിച്ചു. സമ്മേളനം ജില്ല സെക്രട്ടറി കെ.എ. കുര്യൻ ഉദ്ഘാടനം ചെയ്തു ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് സോമൻ ചെല്ലപ്പൻ ആദ്യഒപ്പ് നൽകി. അനീഷ്​ ചേനക്കര, ടി.എ. അനുരാജ്, കെ.ജി. പ്രസന്നകുമാർ, പി.കെ. രാജേഷ്, സുനിൽ, എം.എസ്. ഉല്ലാസ്കുമാർ, പി.എ. അബ്​ദുൽ റഷീദ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.