വയര്‍മാന്‍ പ്രായോഗിക പരീക്ഷ

തൊടുപുഴ: കേരള സ്​റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ്​ ബോര്‍ഡ് നടത്തുന്ന 2020-21 വര്‍ഷത്തെ മുട്ടം പോളിടെക്‌നിക്കല്‍ ഈ മാസം​ 24, 25, 26, 27 തീയതികളില്‍ നടക്കും. പൂർണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ്​ പരീക്ഷ. പരീക്ഷാർഥികള്‍ക്ക് മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉണ്ടായിരിക്കണം. സംശയങ്ങള്‍ക്ക് മൂലമറ്റം ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 04862 253465. ------- ഓൺലൈൻ പഠനപരിശീലനം കാഞ്ഞാർ: കുടയത്തൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഓണ്‍ലൈന്‍ പഠനത്തിന്​ ജി സ്യൂട്ട് പ്ലാറ്റ്‌ഫോം ഒരുക്കുന്നതി​ൻെറ ഭാഗമായി പരിശീലനം നടന്നു. പ്ലാറ്റ്‌ഫോമിലെ ക്ലാസ്‌മുറിയിൽ കുട്ടികൾ അപ്​ലോഡ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മൂല്യനിര്‍ണയം നടത്താനും മാര്‍ക്കും ഗ്രേഡും ഹാജറും നല്‍കാനും സൗകര്യമുണ്ട്‌. പരിശീലനത്തി​ൻെറ ഉദ്‌ഘാടനം പ്രിന്‍സിപ്പൽ ജിസ്‌ പുന്നൂസ്‌ നിര്‍വഹിച്ചു. കൈറ്റ് സ്കൂൾ മാസ്​റ്റര്‍ ട്രെയിനര്‍ സുലേഖ ബീവി, വി.എന്‍. കൃഷ്‌ണപ്രിയ, ടെക്‌നിക്കല്‍ അസിസ്​റ്റൻറ്​ ജിത്തു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കൊച്ചുറാണി ജോയി സ്വാഗതവും വിമിന മേരി നന്ദിയും പറഞ്ഞു. ------------------- ദുരിതാശ്വാസനിധിയിലേക്ക്​ സംഭാവന തൊടുപുഴ: കേരള സ്‌റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ (കെ.എസ്.എസ്.പി.യു) മണക്കാട് യൂനിറ്റ് മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് 41,000 രൂപ സംഭാവന നൽകി. ഭാരവാഹികളായ എൻ. ബാലചന്ദ്രൻ, സി.കെ. ദാമോദരൻ, കെ.ജി. ശശി, ടി.എസ്. ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ തൊടുപുഴ തഹസിൽദാർ കെ.എം. ജോസ്​കുട്ടിക്ക് തുക കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.