P/4 Lead.. ജില്ല സെപ്ലെ ഓഫിസറുടെ നേതൃത്വത്തിൽ സപ്ലൈ ഓഫിസുകളിൽ പരിേശാധന അടിമാലി: മുൻഗണന റേഷൻ കാർഡുകൾ അനധികൃതമായി െകെവശം വെക്കുന്നതിനെതിരെ നടപടി കടുപ്പിച്ചിട്ടും അനർഹരായവർ തുടരുന്നു. ഇത്തരക്കാർക്കെതിരെ നടപടി കർശനമാക്കുന്നതിൻെറ ഭാഗമായി ജില്ല സെപ്ലെ ഓഫിസർ സതീശ് കുമാറിൻെറ നേതൃത്വത്തിൽ എല്ലാ താലൂക്ക് സപ്ലൈ ഓഫിസുകളിലും നേരിട്ടെത്തി പരിേശാധന ആരംഭിച്ചു. ഭക്ഷ്യമന്ത്രിയുടെ നിർദേശപ്രകാരം അനർഹമായി മുൻഗണന കാർഡുകൾ കൈവശം വെച്ചിരിക്കുന്നവർക്ക് സ്വമേധയാ തിരികെ നൽകി നടപടിയിൽനിന്ന് ഒഴിവാകാൻ അവസരം നൽകിയിരുന്നു. ഈ കാലയളവിൽ 476 എ.എ.വൈ, 2350 പി.എച്ച്.എച്ച്, 711 നീല ഉൾപ്പെടെ 3537 കാർഡുകൾ ജില്ലയിൽ തിരിച്ചേൽപിച്ചിട്ടുണ്ട്. അധികൃതർക്ക് മുന്നിൽ പിന്നീട് 339 പേർ കൂടി കാർഡുകൾ തിരിച്ചേൽപിച്ചു. ഒരേക്കറിന് മുകളിൽ ഭൂമിയുള്ളവർ, 1000 ചതുരശ്രയടിക്ക് മുകളിൽ വാർക്കവീട് ഉള്ളവർ, നാല് ചക്രവാഹനം ഉള്ളവർ തുടങ്ങി ഉയർന്ന വരുമാനക്കാർ മുൻഗണന കാർഡ് ഉപേയാഗിക്കാൻ അർഹരല്ല. ഇത്തരക്കാരെ കണ്ടെത്താൻ മോേട്ടാർ വാഹന, പഞ്ചായത്ത്, റവന്യൂ വകുപ്പുകളുമായി ചേർന്ന് പരിേശാധന ശക്തമാക്കും. ഇത്തരത്തിൽ ഓേരാ താലൂക്കിലും അനേകം പേർ അനർഹമായി മുൻഗണന കാർഡുകൾ െകെവശം വെച്ചിരിക്കുന്നതായി വ്യക്തമായതായും ഇതിന് ചില റേഷൻ വ്യാപാരികൾ ഒത്താശ ചെയ്യുന്നതായും ജില്ല സപ്ലൈ ഒാഫിസർ പറഞ്ഞു. മൂന്ന് മാസം തുടർച്ചയായി റേഷൻ കടയിലെത്തി സബ്സിഡി ഉൽപന്നങ്ങൾ വാങ്ങാത്ത കാർഡ് ഉടമകളും സബ്സിഡിയില്ലാത്ത വെള്ള കാർഡിലേക്ക് മാറും. കോവിഡ് പ്രമാണിച്ച് 2020 മുതൽ ഇത്തരക്കാർക്കെതിരെ നടപടിയിൽ ഇളവ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.