കട്ടപ്പന: കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് തോട്ടം തൊഴിലാളികൾക്ക് പരിക്കേറ്റു. ചപ്പാത്ത് തോംസൺ കാപ്പി എസ്റ്റേറ്റിലെ തൊഴിലാളികളായ സോമു (56), രാമലക്ഷ്മി (55) എന്നിവർക്കാണ് പരിക്ക്. സോമുവിൻെറ പരിക്ക് ഗുരുതരമാണ്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. അഞ്ച് തൊഴിലാളികൾ ചേർന്ന് കാപ്പിത്തോട്ടത്തിലെ കാട് വെട്ടുന്നതിനിടെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കാട്ടു ചെടികൾ തകർത്ത് പാഞ്ഞെത്തിയ പന്നി ഇരുവരെയും തട്ടിയെറിഞ്ഞു. സോമുവിൻെറ തുടകളിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. രാമലക്ഷ്മിക്ക് വീഴ്ചയിലാണ് പരിക്ക്. ഒപ്പമുണ്ടായിരുന്നവർ അയ്യപ്പൻകോവിൽ പ്രാഥമിക ആരോഗ്യേ കേന്ദ്രത്തിൽ എത്തിച്ചു. സാരമായി പരിക്കേറ്റ സോമുവിനെ കട്ടപ്പന സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചപ്പാത്ത് മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ഭയന്നാണ് തൊഴിലാളികൾ എസ്റ്റേറ്റുകളിൽ പണിചെയ്യുന്നത്. രാത്രി പുറത്തിറങ്ങാൻ കഴിയാത്ത വിധം കാട്ടുപന്നി ശല്യമാണ് നാട്ടുകാരും നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.