-ഉടുമ്പന്‍ചോല പഞ്ചായത്തിലെ പാറത്താട് കമ്യൂണിറ്റി ഹാൾ നിർമാണമാണ് നിലച്ചത് നെടുങ്കണ്ടം: നിർമാണം ആരംഭിച്ച്്് ഒരു വര്‍ഷമായിട്ടും കമ്യൂണിറ്റി ഹാള്‍ അടിത്തറയില്‍നിന്ന് ഉയർന്നില്ല. ആറുമാസംകൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച ഉടുമ്പന്‍ചോല പഞ്ചായത്തിലെ പാറത്താട് കമ്യൂണിറ്റി ഹാളാണ് പ്രാരംഭഘട്ടത്തില്‍ മുടങ്ങിയത്. അടിത്തറയിലെ കമ്പികള്‍ തുറസ്സായ സ്ഥലത്ത് ഉയര്‍ന്നുനില്‍ക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. 2020 ജൂലൈയിലാണ് തോട്ടം മേഖലയായ പാറത്തോട്ടില്‍ ആയുര്‍വേദ ഡിസ്പെന്‍സറിക്ക് മുന്നിൽ കമ്യൂണിറ്റി ഹാൾ നിര്‍മാണം തുടങ്ങിയത്. എന്നാല്‍, ഒരു വര്‍ഷമായിട്ടും തുടര്‍നടപടിയില്ല. നിലവില്‍ പ്രദേശം കാടുപിടിച്ച നിലയിലാണ്. ഒരു കോടി രൂപയോളം മുതല്‍മുടക്കില്‍ നിർമാണം പ്രഖ്യാപിച്ച ഹാളിൻെറ നിർമാണമാണ് പ്രാരംഭഘട്ടത്തില്‍തന്നെ മുടങ്ങിയത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് നിര്‍മാണം മുടങ്ങാന്‍ കാരണമെന്നാണ് ആക്ഷേപം. പദ്ധതി പൂര്‍ത്തീകരണത്തിന് ഗ്രാമപഞ്ചായത്തും നടപടി സ്വീകരിക്കുന്നില്ല. എം.എല്‍.എ ഫണ്ടും ജില്ല, ഗ്രാമപഞ്ചായത്തുകളില്‍നിന്നുള്ള ഫണ്ടുകളും സംയോജിപ്പിച്ചാണ് പദ്ധതി പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടത്. പൊതുപരിപാടികള്‍ക്ക് ഓഡിറ്റോറിയം, സ്‌റ്റേജ്, ബാല്‍ക്കണി, ടോയ്ലറ്റ് കോംപ്ലക്‌സ് തുടങ്ങിയവ സമുച്ചയത്തില്‍ ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. നിര്‍മാണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പദ്ധതിയുടെ കൃത്യമായ രൂപരേഖ സമര്‍പ്പിക്കാത്തതാണ് നിര്‍മാണം മുടങ്ങാന്‍ കാരണമെന്നും പറയുന്നു. ഗ്രാമപഞ്ചായത്തും അലംഭാവം തുടരുന്നതിനാല്‍ കമ്യൂണിറ്റി ഹാള്‍ അടിത്തറയില്‍ ഒതുങ്ങുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.