തടി വ്യാപാരികളുടെ അറസ്​റ്റിൽ പ്രതിഷേധം

അടിമാലി: പട്ടയ വസ്​തുവിൽനിന്ന മരങ്ങൾ നിയമപരമായി മുറിച്ച സംഭവത്തിൽ ചെറുകിട തടി വ്യാപാരികളെ കേസിൽ കുടുക്കി റിമാൻഡ്​ ചെയ്​ത ​െപാലീസ് നടപടി നീതീകരിക്കാൻ കഴിയില്ലെന്ന് ടിമ്പർ മർച്ചൻറ്​ അ​േസാ. സംസ്ഥാന ജനറൽ സെക്രട്ടറി സി. എസ്.നാസർ, ജില്ല പ്രസിഡൻറ്​ കെ.എം. ഷാഫി, ഭാരവാഹികളായ ജസ്​റ്റിൻ പുല്ലൻ, സജി ദിവാകരൻ എന്നിവർ പറഞ്ഞു. 1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ച് നൽകിയ പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെ മരങ്ങൾ മുറിക്കുന്നതിന് 2020 മാർച്ചിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് ഇറക്കിയിരുന്നു. ഉടമ മരംമുറിക്കുന്നതിന് വനം-റവന്യൂ വകുപ്പ്​ അധികൃതർക്ക് നൽകിയ അപേക്ഷപ്രകാരം പാസ് അനുവദിക്കുകയും തുടർന്ന്​ കർഷകർ വിൽപന നടത്തിയ മരങ്ങൾ വാങ്ങിയ ചെറുകിട തടി വ്യാപാരികളെ കേസിൽപെടുത്തി ജയിലിൽ അടക്കുകയാണ് ​െപാലീസ് ചെയ്​തത്​. ഇത് നിയമപരമായി നേരിടും. അപേക്ഷകനും ഉ​േദ്യാഗസ്ഥരുമാണ് കേസിലെ മുഖ്യപ്രതികൾ. എന്നാൽ, ജയിലിൽ അടച്ചത് വ്യാപാരികളെയാണ്. ഇതിൽ പ്രതിഷേധിച്ച് വ്യാപാരികൾ പ്ര​േക്ഷാഭം നടത്തുമെന്ന് അ​േസാ. ഭാരവാഹികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.