അടിമാലി: പട്ടയ വസ്തുവിലെ മരംമുറിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു. ആനവിരട്ടി നടുത്തോട്ടത്തിൽ റെജി (49), മച്ചിപ്ലാവ് മറ്റത്തിൽ സജി (49), മാർക്ക മത്തായി (64), ഊന്നുകൽ പുത്തൻകുരിശ് മൂലേത്തൊട്ടിയിൽ ഷംസ് (48) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കർഷകരെ വഞ്ചിക്കൽ, ഗൂഢാേലാചന, കബളിപ്പിക്കൽ തുടങ്ങി ആറ് വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. കേസിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസർ, വില്ലേജ് ഓഫിസർ എന്നിവരെ ചോദ്യം ചെയ്തുവരുന്നു. ശനിയാഴ്ച ചോദ്യംചെയ്യൽ പൂർത്തിയാകാത്തതിനാൽ തിങ്കളാഴ്ച ഹാജരാകുന്നതിന് നിർദേശം നൽകിയതായി അടിമാലി സി.ഐ പറഞ്ഞു. എന്നാൽ, പട്ടയ വസ്തു ഉടമകളെ പൊലീസ് കേസിൽ ഉൾപ്പെടുത്തിയിട്ടില്ല. തേക്ക് , ഈട്ടി മുതലായവ വെട്ടിക്കടത്തിയ സംഭവത്തിലാണ് അറസ്റ്റ് ചെയ്തത്. എന്നാൽ, ഇത്തരം മരങ്ങൾ മുറിക്കാൻ നിയമപ്രകാരം അപേക്ഷ നൽകിയ കർഷകരെ കേസിൽ ഉൾപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.