ശിവൻകുട്ടി രാജി​െവച്ചൊഴിയേണ്ടിവരും -ഡി.സി.സി

തൊടുപുഴ: നിയമസഭ കൈയാങ്കളി കേസിൽ വിചാരണ നേരിടുന്ന മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട്​ യു.ഡി.എഫ്​ നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ അഞ്ച്​ നിയോജക മണ്ഡലം ആസ്ഥാനങ്ങളിലും ധർണ സംഘടിപ്പിച്ചു. മന്ത്രി ശിവൻകുട്ടി സ്വയം രാജിവെ​ച്ചൊഴിയേണ്ടിവരുമെന്ന്​ തൊടുപുഴ മിനി സിവിൽ സ്​റ്റേഷന്​ മുന്നിൽ നടന്ന ധർണ ഉദ്​ഘാടനം ചെയ്​ത ഡി.സി.സി അധ്യക്ഷൻ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. സുപ്രീംകോടതി വിധി വന്നശേഷവും മൗനം പാലിക്കുന്ന ജോസ്​ കെ. മാണിക്ക് കേരള കോൺഗ്രസി​ൻെറയും കെ.എം. മാണിയുടെയും പൈതൃകം അവകാശപ്പെടാൻ ധാർമികാവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.എൻ. സീതി അധ്യക്ഷത വഹിച്ചു. ജില്ല ചെയർമാൻ അഡ്വ. എസ്​. അശോകൻ, കൺവീനർ പ്രഫ. എം.ജെ. ജേക്കബ്​, മുസ്​ലിം ലീഗ് ജില്ല പ്രസിഡൻറ്​ എം.എസ്​. മുഹമ്മദ്, സി.പി. മാത്യു, കക്ഷിനേതാക്കളായ കെ. സുരേഷ് ബാബു, ടി.വി. പാപ്പു, സി.കെ. ശിവദാസ്​, അഡ്വ. ജോസഫ് ജോൺ, വി. മോനിച്ചൻ, ജോൺ നെടിയപാല, ഷിബിലി സാഹിബ്, ലീലാമ്മ ജോസ്​, ടി.ജെ. പീറ്റർ, വി. താജുദ്ദീൻ, ജാഫർഖാൻ മുഹമ്മദ്, ടി.​കെ. നവാസ് തുടങ്ങിയവർ സംസാരിച്ചു. മൂന്നാറിൽ കെ.പി.സി.സി മുൻ വൈസ്​ പ്രസിഡൻറ് എ.കെ മണി, ഇടുക്കിയിൽ കെ. ഫ്രാൻസിസ്​ ജോർജ്​, പീരുമേട്ടിൽ ജി. ബേബി, ഉടുമ്പൻചോലയിൽ ഇ.കെ. വാസു, അടിമാലിയിൽ എം.പി. സൈനുദ്ദീൻ എന്നിവർ ധർണ ഉദ്​ഘാടനം ചെയ്​തു. ----------------- ചിത്രം TDL101 DCC മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട്​ തൊടുപുഴ മിനി സിവിൽസ്​റ്റേഷന്​ മുന്നിൽ നടന്ന ധർണ ഡി.സി.സി അധ്യക്ഷൻ ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യുന്നു --------------- യുവജനവേദി ധർണ ഇന്ന്​ തൊടുപുഴ: കേരളത്തിൽ ട്രാൻസ്​ജെൻഡർ ആരോഗ്യ പോളിസി നടപ്പാക്കുക, അനന്യക്ക് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്​ യുവജനവേദി സംസ്ഥാനതലത്തിൽ നടത്തുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി വെള്ളിയാഴ്​ച വൈകീട്ട്​ നാലിന്​ തൊടുപുഴ സിവിൽ സ്​റ്റേഷൻ പരിസരത്ത് ജില്ല കമ്മിറ്റി സായാഹ്ന ധർണ നടത്തും. സംസ്ഥാന പ്രസിഡൻറ്​ സച്ചിൻ കെ. ടോമി ഉദ്ഘാടനം ചെയ്യും. ------------ റോഡ്​ നിർമാണം: എം.പി കേന്ദ്രമന്ത്രിയെ കണ്ടു തൊടുപുഴ: പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജനയിൽപ്പെടുത്തി കൂടുതൽ റോഡുകൾ കേരളത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട്​ ഡീൻ കുര്യാക്കോസ് എം.പി കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ്‌ സിങ്ങിനെ കണ്ടു. എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ആ​േൻറാ ആൻറണി, തോമസ് ചാഴികാടൻ എന്നിവരും ഉണ്ടായിരുന്നു. പി.എം.ജി.എസ്.വൈയിൽപ്പെടുത്തി 1425 കി.മീ. റോഡാണ് കേരളത്തിന് അനുവദിച്ചത്. ഇത് അപര്യാപ്തമാണ്. റോഡ്​ നിർമാണത്തിന് പുതുക്കി നിശ്ചയിച്ച മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നും 'സർഫസ് ഡ്രസിങ്' നിർമാണരീതി കേരളത്തിന് അനുയോജ്യമല്ലെന്നും റോഡുകളുടെ കയറ്റിറക്കം സംബന്ധിച്ച മാനദണ്ഡങ്ങളിലെ മാറ്റങ്ങൾ ഇടുക്കിയുടെ സാഹചര്യങ്ങൾക്ക് യോജിക്കുന്നതല്ലെന്നും മന്ത്രിയെ അറിയിച്ചു. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായും എം.പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.