തൊടുപുഴ: ജോയൻറ് കൗണ്‍സില്‍ 52ാം വാര്‍ഷിക സമ്മേളനത്തിന് തുടക്കമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമ്മേളനം വെര്‍ച്വലായാണ് നടക്കുന്നത്. തിരുവനന്തപുരത്തും മറ്റു 13 ജില്ലാ കേന്ദ്രങ്ങളിലുമായി നടക്കുന്ന സമ്മേളനത്തിൻെറ ഭാഗമായ സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 'ജനാധിപത്യത്തില്‍ സിവില്‍ സര്‍വിസിൻെറ അനിവാര്യത' വിഷയത്തിലെ സെമിനാറില്‍ റവന്യൂ മന്ത്രി അഡ്വ. കെ. രാജന്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ ജോയൻറ് കൗണ്‍സില്‍ ഭവനില്‍ സജ്ജീകരിച്ച ഹാളില്‍ ഇരുന്നാണ് ജില്ലയിലെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച രാവിലെ പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഫോട്ടോ-TDL104 JOINTCOUNCLE ജോയൻറ് കൗണ്‍സില്‍ സംസ്ഥാന സമ്മേളന സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു ഉപാസന വാർഷികം തൊടുപുഴ: ഉപാസന കാവ്യകഥവേദി 18ാം വാർഷികം ഓൺലൈനായി നടത്തി. ഡയറക്ടർ ഫാ. കുര്യൻ പുത്തൻപുരക്കൽ അധ്യക്ഷതവഹിച്ചു. കാവ്യകഥവേദി പ്രസിഡൻറ് വിൽസൺ ജോൺ, സെക്രട്ടറി രമ പി. നായർ എന്നിവർ പൂർവകാല ചരിത്രം പങ്കുെവച്ചു. വഴിത്തല ഉദയ ലൈബ്രറി പ്രസിഡൻറും ഗ്രന്ഥകാരനുമായ കെ.ആർ. സോമരാജൻ യോഗം ഉദ്ഘാടനം ചെയ്തു. സുകുമാർ അരിക്കുഴ, മധു പത്മാലയം, അനുകുമാർ, കെ.എസ്. സോമൻ, അബ്ദുൽ കരീം, കെ.പി. ചന്ദ്രൻ, കൗസല്യ കൃഷ്ണൻ, കാർത്യായനി കൃഷ്ണൻകുട്ടി, സിനി രാജൻ, മിനി കാഞ്ഞിരമറ്റം, മാലതി നായർ, ആരതി ഗോപാൽ, സജിത ഭാസ്‌കർ, ഇന്ദിര രവീന്ദ്രൻ, ഗ്രേസി തോമസ്, ലതിക തൊടുപുഴ എന്നിവർ സംസാരിച്ചു. ആരതി ഗോപാൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.