അടിമാലി: കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിൽ രാഷ്ട്രീയ താൽപര്യങ്ങൾ വർധിക്കുന്നതായി വ്യാപക പരാതി. സ്പോട്ട് രജിസ്ട്രേഷനിലാണ് വ്യക്തി, രാഷ്ട്രീയ താൽപര്യങ്ങളും വേർതിരിവുകളും കൂടുതൽ. വാക്സിനേഷന് അർഹരായവരെ കണ്ടെത്താനുള്ള ചുമതല തദ്ദേശ സ്ഥാപനങ്ങളെ ഏൽപിച്ചതോടെയാണ് വിതരണത്തിന് രാഷ്ട്രീയ നിറം വന്നത്. വാർഡ് അംഗങ്ങൾക്ക് താൽപര്യമുള്ളവർക്കുമാത്രം വാക്സിൻ ലഭിക്കുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യപ്രവർത്തകരും പൊതുജനങ്ങളും ആരോപിക്കുന്നു. വാക്സിൻ വിതരണത്തിലെ അശാസ്ത്രീയതയും വേർതിരിവും ചൂണ്ടിക്കാട്ടി പല പ്രതിഷേധപരിപാടികളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്നു. വാക്സിൻ ഹെൽപ് ഡെസ്ക് പൂർണമായും രാഷ്ട്രീയവത്കരിച്ചതായും ആരോപണമുയർന്നു. ഭരണകക്ഷിയിൽപെട്ടവർക്കുപുറമേ പ്രതിപക്ഷത്തെ ചില നേതാക്കളും തങ്ങൾക്ക് വേണ്ടപ്പെട്ടവർക്കുവേണ്ടി സമ്മർദം ചെലുത്തിയതായും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.