തൊടുപുഴ: തൊടുപുഴ ജില്ല ആശുപത്രിയിൽ നെഫ്രോളജി കൺസൾട്ടൻറിൻെറ തസ്തിക സൃഷ്ടിക്കാൻ കഴിയുമോ എന്നത് ഗൗരവമായി പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തൊടുപുഴ ജില്ല ആശുപത്രിയിൽ കൂടുതൽപേർക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യം ഉറപ്പാക്കുന്നതിൻെറ ഭാഗമായി നെഫ്രോളജിസ്റ്റിൻെറ തസ്തിക സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് പി.ജെ. ജോസഫ് എം.എൽ.എ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. രണ്ടാമതൊരു ഡയാലിസിസ് ബാച്ച് ആരംഭിക്കുന്നതിന് ആർ.ഒ പ്ലാൻറ് ഇൻസ്റ്റലേഷനുള്ള നടപടി സ്വീകരിച്ചുവരികയാണ്. ആശുപത്രിയിൽ 137 തസ്തികകൾ അനുവദിച്ചിട്ടുള്ളതിൽ 50 എണ്ണം ഡോക്ടർമാരുടെ തസ്തികകളാണ്. മെഡിസിൻ, സർജറി, ഓർത്തോ, അനസ്തേഷ്യ, പീഡിയാട്രിക്സ്, സൈക്യാട്രി, െഡർമറ്റോളജി, ഇ.എൻ.ടി, ഒഫ്താൽമോളജി, ഗൈനക്കോളജി, ഡൻെറൽ എന്നീ സ്പെഷാലിറ്റി വിഭാഗങ്ങൾക്ക് പുറമേ കീമോതെറപ്പി, ഡയാലിസിസ് വിഭാഗങ്ങളും വർക്കിങ് അറേഞ്ച്മൻെറിൽ ന്യൂറോളജി, ഫോറൻസിക് വിഭാഗം ഡോക്ടർമാരും പ്രവർത്തിക്കുന്നുണ്ട്. ഓരോ സ്ഥാപനങ്ങളിലും നിശ്ചിത മാനദണ്ഡങ്ങളോടെ സൗകര്യം ക്രമീകരിക്കുന്ന നയമാണ് ആരോഗ്യവകുപ്പ് തുടർന്ന് വരുന്നതെന്നും മന്ത്രി പറഞ്ഞു. നിലവിൽ 29 പേർക്കാണ് ഡയാലിസിസ് നടത്തുന്നതെന്നും അമ്പതിലധികംപേർ വെയിറ്റിങ് ലിസ്റ്റിലുണ്ടെന്നും ജോസഫ് പറഞ്ഞു. നെഫ്രോളജിസ്റ്റ്, ഡയാലിസിസ് ടെക്നീഷ്യൻ എന്നിവരുടേതടക്കം തസ്തിക അടിയന്തരമായി സൃഷ്ടിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. --------------------- യു.ഡി.എഫ് ധർണ അഞ്ചിന് തൊടുപുഴ: നിയമസഭ കൈയാങ്കളി കേസിൽ പ്രതിയായി സുപ്രീംകോടതി വിധിപ്രകാരം വിചരണ നേരിടുന്ന മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ ജില്ലയിലെ അഞ്ച് നിയോജകമണ്ഡലം ആസ്ഥാനങ്ങളിലും ധർണ നടത്തും. കോവിഡ് േപ്രാട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും സമരമെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ പ്രഫ. എം.ജെ. ജേക്കബും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.