Atn. P/4 Lead.. കാഞ്ഞാർ: ഫണ്ടിൻെറ അപര്യാപ്തതമൂലം മലമ്പുഴ മാതൃക ടൂറിസം പദ്ധതിയായ മലങ്കര പദ്ധതി എങ്ങുമെത്തിയില്ല. 10 വർഷം മുമ്പ് ഇടതുസർക്കാറിൻെറ കാലത്ത് മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാൽ, മൂന്നുകോടി ചെലവിൽ എൻട്രൻസ് പ്ലാസയും കുട്ടികളുടെ ചെറിയൊരു പാർക്കും ബോട്ട് ജെട്ടിയും മാത്രമാണ് പൂർത്തിയായത്. വിനോദസഞ്ചാര, ജലസേചന വകുപ്പുകളും എം.വി.ഐ.പിയും സംയുക്തമായാണ് മലമ്പുഴ ടൂറിസം പദ്ധതിക്ക് സമാനമായ പദ്ധതി ആവിഷ്‌കരിച്ചത്. മുതിർന്നവർക്കും കുട്ടികൾക്കും വിനോദ കേന്ദ്രങ്ങൾ, വിശ്രമകേന്ദ്രം, മുട്ടം മുതൽ അറക്കുളം വരെ 11 കി.മീ. മലങ്കര ജലാശയത്തിലൂടെ സവാരി സാധ്യമാക്കുന്ന യന്ത്രവത്കൃത ബോട്ടിങ്, ദുബൈ മോഡൽ എൻട്രൻസ് പ്ലാസ, പക്ഷിസങ്കേതം, വെള്ളം ചുറ്റിക്കിടക്കുന്ന തുരുത്തിൽ കൃത്രിമ വനം, വിസ്തൃതമായ പാർക്ക്, ആന-കുതിര-സൈക്കിൾ സവാരി, പൂന്തോട്ടം, അണക്കെട്ടിൻെറ ഇരുവശവും ബന്ധിപ്പിച്ച‌് റോപ‌് വേ, തീരങ്ങളിലൂടെ സൈക്കിൾ സവാരി, ഫുഡ‌്പാർക്ക‌്, ടൂറിസ‌്റ്റ‌് ഇൻഫർമേഷൻ കേന്ദ്രം എന്നിവയാണ് പദ്ധതിയിൽ വിഭാവനം ചെയ്തത്. എൻട്രൻസ് പ്ലാസയിൽ ടൂറിസം ഇൻഫർമേഷൻ സൻെറർ, അക്വാറിയം, 200 പേർക്ക് ഇരിക്കാവുന്ന ഓപൺ തിയറ്റർ എന്നിവ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഒാപൺ തിയറ്റർ മാത്രമാണ് ഒരുക്കാനായത്. 200 പേർക്ക് യോഗം ചേരാനുള്ള സൗകര്യമുണ്ടെങ്കിലും വാടകക്ക് നൽകാനായിട്ടില്ല. ഡാമിന് സമീപം ബോട്ട്ജെട്ടി നിർമിച്ചെങ്കിലും കൊതുമ്പുവള്ളംപോലും ഇറക്കാനായില്ല. ഇവിടം നാട്ടുകാർ അലക്കാനും കുളിക്കാനും കടവായി ഉപയോഗിക്കുകയാണ്. -------- പ്രതീക്ഷ കേന്ദ്രപദ്ധതിയിൽ കോവിഡ് പ്രതിസന്ധിമൂലമുള്ള സാമ്പത്തിക മാന്ദ്യത്തിൽ സർക്കാറിന് മലങ്കരയിൽ കോടികളുടെ നിക്ഷേപം നടത്താനാകുമോയെന്ന് സംശയമാണ്. എന്നാൽ, പി.ജെ. ജോസഫ് എം.എൽ.എ മുൻകൈയെടുത്ത് തയാറാക്കിയ ജില്ലയിലെ 182 കോടിയുടെ ടൂറിസം പദ്ധതികൾ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാറിന് സമർപ്പിച്ചതോടെ മലങ്കര ടൂറിസം പദ്ധതിക്ക് ചിറക് മുളക്കുമെന്നാണ് പ്രതീക്ഷ. സീ എർത്ത് എന്ന സ്വകാര്യ കമ്പനിയുടെ പഠനത്തിൽ മലങ്കര പദ്ധതി പൂർണസജ്ജമാക്കാൻ 102 കോടി വേണ്ടിവരുമെന്നാണ് കണ്ടെത്തൽ. ------- വരുമാനം നിലച്ചു കോവിഡ് വ്യാപനം രൂക്ഷമായതോടെ മലങ്കര ടൂറിസം കേന്ദ്രവും അടക്കേണ്ടിവന്നു. ഇതോടെ ഇവിടെനിന്നുള്ള വരുമാനം പൂർണമായും നിലച്ചു. കുട്ടികളുടെ ചെറിയ പാർക്കും ഡാമിൻെറയും ജലാശയത്തിൻെറയും ഭംഗി ആസ്വദിച്ച് നടക്കാനുള്ള വാക്വേയും മാത്രമാണ് ഉള്ളതെങ്കിലും നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ വന്നുപോയിരുന്നത്. ഇതുവഴി മാസംതോറും ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ലഭിച്ചിരുന്നു. കോവിഡ് പ്രതിസന്ധി മാറി കേന്ദ്രം തുറക്കണമെങ്കിൽ ലക്ഷങ്ങൾ ചെലവഴിക്കേണ്ടതായും വരും. ------------ ചിത്രം TDL102 Malankara മലങ്കര ടൂറിസം പദ്ധതി പ്രദേശം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.