ലോക്ഡൗൺ ദിനത്തിൽ മദ്യവിൽപന

പീരുമേട്: കണയങ്കവയൽ, കുപ്പക്കയം, പീരുമേട്, ഏലപ്പാറ, വാഗമൺ, കൊച്ചുകരിന്തരുവി, പാമ്പനാർ മേഖലയിലെ തേയിലത്തോട്ടങ്ങൾ ​േകന്ദ്രീകരിച്ച്​ സമ്പൂർണ ലോക്ഡൗൺ ദിനത്തിലും സമാന്തര മദ്യവിൽപന വ്യാപകം. സർക്കാർ മദ്യ വിൽപനശാലകളിൽനിന്ന് മദ്യം വാങ്ങി വിൽക്കുന്നവരും വാറ്റുകാരും മേഖലയിൽ സജീവമാണ്​. ആവശ്യക്കാർക്ക് സ്കൂട്ടറിൽ മദ്യം എത്തിച്ചുനൽകുന്നവരുമുണ്ട്. സമാന്തര മദ്യവിൽപന വ്യാപകമാകുമ്പോഴും എക്സൈസ് വകുപ്പി​ൻെറ നടപടി ഉണ്ടാകുന്നില്ലെന്നും പരാതി ഉയർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.