പാക്കേജ് അപര്യാപ്തം -മർച്ചൻറ്​ അസോ.

തൊടുപുഴ: വ്യാപാരികൾക്കായി സർക്കാർ പ്രഖ്യാപിച്ച പാക്കേജ് അപര്യാപ്തമെന്ന് തൊടുപുഴ മർച്ചൻറസ്​ അസോ. കുറ്റപ്പെടുത്തി. കോവിഡ് ബുദ്ധിമുട്ട് മൂലം 12,000 ത്തിലധികം വ്യാപാരികൾ വ്യാപാരം ഉപേക്ഷിച്ചു. അനവധി വ്യാപാരികൾ കടബാധ്യത മൂലം ആത്മഹത്യ ചെയ്തു. ചെറിയ വ്യാപാരികൾക്ക് പോലും രണ്ടുലക്ഷം രൂപയിലധികം വായ്‌പയുള്ളപ്പോൾ ഈ തുക വരെയുള്ള വായ്‌പകൾക്ക് പലിശയിളവ് അനുവദിക്കുന്നു എന്ന പ്രഖ്യാപനം പരിഹസിക്കുന്നതിന്​ തുല്യമാണ്. ലോക്ഡൗണി​െൺറ മറവിൽ ജനങ്ങളെ വരിഞ്ഞുമുറുക്കുന്നു. കർഷകരും വ്യാപാരികളും ഒരു രാജ്യത്തി​ൻെറ നട്ടെല്ലാണ്. അവരുടെ അവശതകൾ കണ്ടില്ല എന്ന് നടിക്കുന്നത് ഒരു ജനാധിപത്യ സർക്കാറിനും ഭൂഷണമല്ല. കൃഷിയെയും വിപണിയെയും പ്രോത്സാഹിപ്പിക്കുന്ന നടപടി സർക്കാറിൻെറ ഭാഗത്തുനിന്ന്​ ഉണ്ടായില്ലെങ്കിൽ വലിയ ദുരന്തമായിരിക്കും വരും നാളുകളിൽ ഉണ്ടാകുന്നത്. അസോ. പ്രസിഡൻറ്​ രാജു തരണിയിലി​ൻെറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ജോസ് വഴുതനപിള്ളി, ജില്ല ജനറൽ സെക്രട്ടറി ആർ. രമേഷ്, ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ, വൈസ് പ്രസിഡൻറ്​മാരായ ടോമി സെബാസ്​റ്റിൻ, അജീവ് പി, ജോയൻറ്​ സെക്രട്ടറി ഷറീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ യൂത്ത് വിങ്​ പ്രസിഡൻറ്​ താജു എം.ബി തുടങ്ങിയവർ പങ്കെടുത്തു. -------------------- കായികതാരങ്ങൾക്ക് അഭിവാദ്യമർപ്പിച്ച്​ ഹോക്കി ഗോൾ മാരോ ചലഞ്ച് ​െതാടുപുഴ: ടോ​േക്യാ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികതാരങ്ങൾക്ക് അഭിവാദ്യമർപ്പിച്ച്​ ഹോക്കി ഇടുക്കിയും ജില്ല ഒളിമ്പിക് അസോസിയേഷനും സംയുകതമായി 'ഹോക്കി ഗോൾ മാരോ ചലഞ്ച്' സംഘടിപ്പിച്ചു. തൊടുപുഴ വെങ്ങല്ലൂർ 'ഡർബ്ബി ടർഫ്' സ്​റ്റേഡിയത്തിൽ ഹോക്കി ഇടുക്കി പ്രസിഡൻറ് ബിനോയ് മുണ്ടക്കാമറ്റം അധ്യക്ഷതവഹിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്​ഘാടനം ചെയ്തു. വെങ്ങല്ലൂർ സോക്കർ സ്​കൂളിൽ ആരംഭിക്കുന്ന ഹോക്കി പരിശീലന കേന്ദ്രത്തിലേക്ക് 20 ഹോക്കി സ്​റ്റിക്കുകൾ നൽകി പരിശീലന കേന്ദ്രത്തി​ൻെറ ഉദ്​ഘാടനം മർച്ചൻറ്​ അസോ. പ്രസിഡൻറ്​ ടി.സി. രാജു തരണിയിൽ നിർവഹിച്ചു. സെക്രട്ടറി പി. സിനോജ് സ്വാഗതം പറഞ്ഞു. കേരള ഒളിമ്പിക് അസോ. ജോയൻറ്​ സെക്രട്ടറി ശരത് യു.നായർ, ജില്ല ഒളിമ്പിക് അസോ. സെക്രട്ടറി എം.എസ്​. പവനൻ, ജില്ല സ്​പോർട്സ്​ കൗൺസിൽ അംഗം ജയ്സൺ ജോസഫ്, കേരള അക്വാറ്റിക് അസോ. വൈസ്​ പ്രസിഡൻറ്​ ബേബി വർഗീസ്​​, കേരള ഷട്ടിൽ ബാഡ്മിൻറൻ അസോ. വൈസ്​ പ്രസിഡൻറ്​ സൈജൻ സ്​റ്റീഫൻ, സോക്കർ സ്​കൂൾ ഡയറക്ടർ പി.എ. സലിംകുട്ടി, ജില്ല ബാഡ്മിൻറൺ അസോ. സെക്രട്ടറി ബിലീഷ് സുകുമാരൻ, റോൾ ബോൾ അസോ. ജില്ല ട്രഷറർ ഷിജി ജയിൻ, ജില്ല ഹോക്കി അസോ. ഭാരവാഹികളായ റെജി ജോസഫ്, റിജോ ഡോമി, മിനി ആഗസ്​റ്റിൻ, ഡിംപിൾ വിനോദ് ഹോക്കി കോച്ച് അഖിൽ, തുടങ്ങിയവർ സംസാരിച്ചു. --------------- TDL HOCKEY ഹോക്കി ഗോൾ മാരോ ചലഞ്ചി​ൻെറ ഉദ്​ഘാടനം നഗരസഭ ചെയർമാൻ സനീഷ് ജോർജ്​ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.