നെടുങ്കണ്ടത്തെ അഴിമതി യു.ഡി.എഫി​െൻറ കാലത്ത്​​ –എല്‍.ഡി.എഫ്

നെടുങ്കണ്ടത്തെ അഴിമതി യു.ഡി.എഫി​ൻെറ കാലത്ത്​​ –എല്‍.ഡി.എഫ് നെടുങ്കണ്ടം: പഞ്ചായത്തിലെ അഴിമതി സംബന്ധിച്ച്്് നടക്കുന്ന വിജിലന്‍സ് അന്വേഷണം കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതിയുടെ കാലത്താണെന്നും ഇത്​ എല്‍.ഡി.എഫ് ഭരണകാലത്താണെന്ന പരാമര്‍ശം തെറ്റിദ്ധാരണ ജനകവും ദുരുദ്ദേശ്യപരവുമാെണന്ന്് ഭരണ സമിതി അംഗങ്ങള്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. അനധികൃതമായി കെട്ടിട നിര്‍മാണ അനുമതി നല്‍കിയതും നൂറുശതമാനം നികുതി പിരിച്ചതിനുള്ള സംസ്ഥാന സര്‍ക്കാറി​ൻെറ ബഹുമതിക്കായി കൃത്രിമ രേഖകള്‍ ചമച്ചതും കമ്പ്യൂട്ടര്‍ മുറിയില്‍ അഗ്്‌നവിബാധയുണ്ടാക്കി നിലവിലെ കമ്പ്യൂട്ടറുകള്‍ മാറാതെ കമ്പ്യൂട്ടറുകള്‍ വാങ്ങിയതായി വ്യാജ ബില്ലുണ്ടാക്കല്‍ തുടങ്ങിയ കാര്യങ്ങളിലാണ്​ വിജിലൻസ്​ അന്വേഷണം. ഈ അഴിമതി സംബന്ധിച്ച്്് നടക്കുന്ന അന്വേഷണത്തില്‍ ഈ ഭരണസമിതിയുടെ ഭാഗത്തുനിന്ന്​ എല്ലാ സഹകരണവും ഉണ്ടാകും. തങ്ങള്‍ അധികാരമേറ്റ്് ഏഴു മാസം പൂര്‍ത്തിയാകുന്നതേയുള്ളു. പദ്ധതികള്‍ക്ക് ഡി.പി.സി അംഗീകാരം ലഭിച്ചത് ജൂണ്‍ അവസാനമാണ്. ഇതി​ൻെറ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വരുന്നതേയുള്ളു. നിലവിലെ ഇടതു ഭരണ സമിതി അഴിമതിരഹിതവും സുതാര്യവുമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും പഞ്ചായത്ത് പ്രസിഡൻറ്​ ശോഭന വിജയന്‍, വൈസ് പ്രസിഡൻറ്​ സിജോ നടക്കല്‍, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് പള്ളിയാടി എന്നിവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.