ജില്ല ആശുപത്രിയിൽ ഒാക്​സിജൻ പ്ലാൻറ് എത്തി പ്രവർത്തനം ഒരു മാസത്തിനകം

തൊടുപുഴ: തൊടുപുഴ ജില്ല ആശുപത്രിയിൽ ഓക്സിജൻ ജനറേറ്റർ പ്ലാൻറ് ഒരു മാസത്തിനകം പ്രവർത്തനം ആരംഭിക്കും. പ്രധാനമന്ത്രിയുടെ പി.എം കെയർ ഫണ്ടിൽനിന്ന്​ 1.30 കോടി ചെലവഴിച്ച്​ സ്​ഥാപിക്കുന്ന പ്ലാൻറ്​ കഴിഞ്ഞദിവസം ആശുപത്രിയിൽ എത്തിച്ചു. അന്തരീക്ഷ വായുവിൽനിന്ന്​ 93 ശതമാനം ശുദ്ധി ഉറപ്പാക്കി മിനിറ്റിൽ ആയിരം ലിറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കാൻ കഴിയുന്നതാണ്​ പ്ലാൻറ്​. പ്ലാൻറിൽനിന്നുള്ള ഒാക്​സിജൻ കേന്ദ്രീകൃത പൈപ് ലൈൻ വഴി ആശുപത്രിയിലെ വിവിധ ചികിത്സ വിഭാഗങ്ങളിൽ എത്തിക്കും. പ്ലാൻറ്​ പ്രവർത്തനസജ്ജമാക്കാനുള്ള സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കുമെന്ന്​ ആശു​പത്രി സൂപ്രണ്ട്​ ഉമാദേവി അറിയിച്ചു. നിലവിൽ ഒാക്​സിജൻ സിലിണ്ടറുകളിൽ ശേഖരിച്ച് രോഗികൾക്ക് എത്തിച്ചുകൊടുത്താണ്​ ചികിത്സ നടത്തുന്നത്​. പലപ്പോഴും കൃത്യസമയത്ത്​ സിലിണ്ടറുകൾ നിറച്ച് ഇവിടെ എത്തിക്കുന്നതിലുണ്ടാകുന്ന കാലതാമസം രോഗികളെയും ആശുപത്രി അധികൃതരെയും ഏറെ വലച്ചിരുന്നു. ഇത്തരം പ്രശ്​നങ്ങൾക്ക്​ പരിഹാരം കൂടിയാണ്​ പുതിയ പ്ലാൻറ്​. പി.എസ്​.എ സാ​േങ്കതിക വിദ്യയിലൂടെ അന്തരീക്ഷത്തിൽനിന്ന്​ വായു വേർതിരിച്ചെടുത്ത്​ ആദ്യഘട്ടത്തിൽ പ്രതിദിനം 140 സിലിണ്ടർ ഒാക്​സിജൻ പ്ലാൻറിൽ ഉൽപാദിപ്പിക്കാൻ കഴിയും. ആശുപത്രിയിലെ 120 ബെഡുകളിൽ ഒാക്​സിജൻ എത്തിക്കാൻ പൈപ്പ്​ സ്​ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്​. ---------- TDL101 oxygen plant ഒാക്​സിജൻ ജനറേറ്റർ ​പ്ലാൻറ്​ ലോറിയിൽ തൊടുപുഴ ജില്ല ആശുപത്രി പരിസരത്ത്​ എത്തിച്ചപ്പോൾ --------------- എം.എൽ.യുടെ നടപടി അപഹാസ്യം-ബി.ജെ.പി തൊടുപുഴ: ജില്ല ആശുപത്രിയില്‍ പ്രധാനമന്ത്രി പി.എം. കെയറില്‍ നിന്നുള്ള 1.3 കോടിയുടെ ഓക്‌സിജന്‍ ജനറേറ്റിങ് പ്ലാൻറ്​ എത്തിയത് ത​ൻെറ പേരിലാക്കാനുള്ള പി.ജെ. ജോസഫ്​ എം.എൽ.എയ​ുടെ ശ്രമം അപഹാസ്യമാണെന്ന്​ ബി.ജെ.പി ജില്ല പ്രസിഡൻറ്​ കെ.എസ്​. അജി. കേന്ദ്ര സർക്കാറിൽനിന്ന് സൗജന്യമായി കിട്ടിയ വാക്സിൻ പോലും കൃത്യമായി വിതരണം ചെയ്യാൻ കഴിയാത്തവരാണ്​ കെട്ടുകഥകൾ പ്രചരിപ്പിക്കുന്നത്. തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത് എം.എൽ.എയുടെ പദവിക്ക്​ ചേർന്നതല്ലെന്നും അദ്ദേഹം സത്യം തുറന്നു പറയണമെന്നും അജി ആവശ്യപ്പെട്ടു. ------------- മുദ്രപ്പത്ര ക്ഷാമം: ജനം വലയുന്നു തൊടുപുഴ: 500 രൂപയില്‍ കുറഞ്ഞ തുകക്കുള്ള മുദ്രപ്പത്രങ്ങള്‍ കിട്ടാനില്ലാത്തത്​ ജനങ്ങളെ വലക്കുന്നു. ക്ഷാമം പരിഹരിക്കുന്നതിന്​ ഓണ്‍ലൈനായി മുദ്രപ്പത്രം ലഭ്യമാക്കാന്‍ സർക്കാർ ഉത്തരവ്‌ ഇറക്കിയെങ്കിലും ഇടനിലക്കാരുടെ ഇടപെടല്‍ മൂലം മരവിപ്പിച്ചു. ഇപ്പോള്‍ ഓണ്‍ലൈനായും അല്ലാതെയും മുദ്രപ്പത്രങ്ങള്‍ ലഭിക്കാത്ത അവസ്​ഥയാണ്​. സ്വയം ആധാരം തയാറാക്കാന്‍ അനുവാദം നല്‍കിയതു പോലെ ഓണ്‍ലൈനായി മുദ്രപ്പത്രം വാങ്ങാന്‍ കഴിയുന്ന ഉത്തരവ്‌ നടപ്പാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്​. വെണ്ടര്‍മാരെ നിലനിര്‍ത്തിക്കൊണ്ടു തന്നെ ആവശ്യക്കാര്‍ക്ക്‌ സ്വയം പത്രം ഓണ്‍ലൈനായി വാങ്ങാൻ സംവിധാനം വന്നാല്‍ ക്ഷാമം പരിഹരിക്കാനാകും. ----------------- കാട്ടാന ശല്യം തടയണം -യു.ഡി.എഫ് തൊടുപുഴ: ജില്ലയിൽ വ്യാപകമായ കാട്ടാന ശല്യം തടയാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് യു.ഡി. എഫ് ജില്ല ചെയർമാൻ അഡ്വ. എസ്.​ അശോകനും കൺവീനർ പ്രഫ. എം.ജെ ജേക്കബും ആവശ്യപ്പെട്ടു. പിണറായി ഭരണത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും വിലയില്ലാതായി. ഇതിനകം നിരവധി പേർ കാട്ടാന ആക്രമണത്തിൽ മരിച്ചു. വൻ തോതിൽ കൃഷി നാശവും ഉണ്ടായി. വന്യമൃഗങ്ങൾ നാട്ടിലിറങ്ങാതിരിക്കാൻ ശാസ്​ത്രീയമായ സുരക്ഷാ സംവിധാനം ഒരുക്കാത്തത് സർക്കാറി​ൻെറ ഗുരുതര വീഴ്ചയാ​െണന്നും അവർ പറഞ്ഞു. ------------------ ----------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.