മൂന്നാർ: ഗുണ്ടുമലയിൽ മരിച്ച ബാലികയുടെ വീട്ടിൽ തെളിവ് തേടി പുതിയ അന്വേഷണസംഘം. ഒരാഴ്ചക്കിടെ നാലുതവണ അന്വേഷണ ഉദ്യോഗസ്ഥർ പെൺകുട്ടി മരിച്ച വീടും പരിസരവും പരിശോധിച്ചു. പെൺകുട്ടിയുടെ ബന്ധുക്കളെയും അയൽവാസികളെയും കണ്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് നീക്കം. ചുറ്റുപാടുകളിൽനിന്ന് ഇനിയും തെളിവ് ലഭിക്കാൻ സാധ്യതയില്ലെന്നും ശാസ്ത്രീയ തെളിവുകളെ ആശ്രയിച്ച് മുന്നോട്ടുപോകുമെന്നും ഡിവൈ.എസ്.പി എ.ജി. ലാൽ പറഞ്ഞു. വിശദമായ ചോദ്യംചെയ്യലിന് വിളിച്ചുവരുത്തേണ്ട ആളുകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം ചോദ്യംചെയ്യൽ ആരംഭിക്കും. മുമ്പ് മൊഴിനൽകിയ ചിലരിൽനിന്ന് വീണ്ടും മൊഴിയെടുക്കും. ഒരു ഇൻസ്പെക്ടറും അഞ്ച് പൊലീസുകാരും മൂന്നാറിൽ തന്നെ ക്യാമ്പ് ചെയ്യുകയാണ്. വ്യാഴാഴ്ച അന്വേഷണ സംഘം യോഗം ചേർന്ന് ഇതുവരെയുള്ള നടപടി വിലയിരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.