അടിമാലി: ജൂലൈ 29ന് പി.എസ്.സി നടത്തുന്ന െലെവ് സ്റ്റോക്ക് ഇൻസ്പെക്ടർ പരീക്ഷ എഴുതാൻ കഴിയാതെ മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാർ. പി.എസ്.സി നൽകിയ നിർദേശപ്രകാരം രേഖകളെല്ലാം ഹാജരാക്കിയെങ്കിലും ഓൺെലെൻ വഴി െഫെനൽ കൻഫർമേഷൻ നൽകിയില്ലെന്നതാണ് ഇവർക്ക് അവസരം നഷ്ടപ്പെടാൻ കാരണം. പി.എസ്.സി അധികൃതർ ആവശ്യപ്പെട്ട രേഖകൾ വകുപ്പ് മേധാവികൾ സാക്ഷ്യപ്പെടുത്തി ജില്ല പി.എസ്.സി ഓഫിസിൽ നൽകിയിരുന്നു. പരീക്ഷ സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കുമെന്നും പറഞ്ഞിരുന്നു. അതിനാൽ മറ്റ് വിവരങ്ങൾ ഉേദ്യഗാർഥികൾ തേടിയിരുന്നില്ല. അഡ്മിഷൻ ടിക്കറ്റുകൾ എടുക്കാൻ പറ്റാതെവന്നേപ്പാഴാണ് പരീക്ഷതീയതി പ്രഖ്യാപിച്ചതും തങ്ങൾ വെട്ടിലായ വിവരവും ജീവനക്കാർ അറിയുന്നത്. വി.എച്ച്്.എസ്.സി യോഗ്യതയുള്ളവർക്കൊപ്പം മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർക്കും എഴുതാൻ കഴിയുന്നതാണ് പരീക്ഷ. 50 ശതമാനം ഒഴിവ് ഇവർക്കായി നീക്കി വെക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പി.എസ്.സിയുടെ നിരുത്തരവാദ നടപടി തങ്ങളുടെ അവസരം നഷ്ടപ്പെടുത്തിയെന്ന് ഇവർ പറയുന്നു. ഇതിനെ കോടതിയിൽ ചോദ്യംചെയ്യാൻ ഒരുങ്ങുകയാണ് ഉേദ്യഗാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.