കട്ടപ്പന: ഏലം വിലയിടിവ് തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഏലം കർഷകർ വ്യാഴാഴ്ച രാവിലെ 10ന് കട്ടപ്പന സ്‌പൈസസ് ബോർഡ് ഒാഫിസിന് മുന്നിൽ സത്യഗ്രഹം നടത്തും. വളത്തിൻെറയും കീടനാശിനികളുടെയും വില കുത്തനെ ഉയരുകയും കാലാവസ്ഥ പ്രതികൂലമാകുകയും ചെയ്തതിനാൽ ഏലം ഉൽപാദനം പകുതിയായി. എന്നിട്ടും വിലയിടിച്ച് 700 രൂപക്ക് താഴെയെത്തിക്കാൻ ശ്രമം നടക്കുന്നതായി ആരോപിച്ചാണ് സത്യഗ്രഹം. ഏലം വിലയിടിവിനും ഇറക്കുമതിക്കും പിന്നിൽ സ്‌പൈസസ് ബോർഡും ഏലം ലേല കേന്ദ്രങ്ങളുമാണെന്ന് കർഷകർ പറയുന്നു. ഒരുകിലോ ഏലത്തിന് 5000 രൂപ തറവില നിശ്ചയിക്കുക, ഇറക്കുമതി തടയുക, വളങ്ങളും കീടനാശിനികളും ന്യായവിലക്ക് ലഭ്യമാക്കുക, ഏലം കയറ്റി അയക്കുക, ഏലത്തിൻെറ മൂല്യവർധിത ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യാഴാഴ്ച മുതൽ പ്രാദേശികതലത്തിൽ ഏലകർഷക സമിതികൾ സംഘടിപ്പിച്ച് സമരപരിപാടി ആവിഷ്കരിക്കാൻ റെജി ഞള്ളാനി ചെയർമാനും ഷിബു ആക്കാട്ടുമുണ്ടയിൽ വൈസ് ചെയർമാനുമായി കമ്മിറ്റി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.