പീരുമേട്: ഹൈറേഞ്ചിൻെറ വിവിധ മേഖലകളിൽ യുവാക്കളിൽ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന വർധിക്കുന്നു. കുട്ടിക്കാനം, കൊടികുത്തി, പാമ്പനാർ, ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിൽപനക്കാരുണ്ട്. വാഗമൺ, പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവരാണ് പ്രധാന ആവശ്യക്കാർ. മുമ്പ് കഞ്ചാവ് കേസിൽ ഉൾപ്പെട്ടവരെത്തേടി ആവശ്യക്കാർ എത്തുകയാണ് പതിവ്. മദ്യം സമാന്തരവിൽപന നടത്തുന്നവരാണ് കഞ്ചാവ് വിൽപനക്കാരെയും ആവശ്യക്കാരെയും തമ്മിൽ ബന്ധിപ്പിക്കുന്നത്. തമിഴ്നാട്ടിൽനിന്ന് കഞ്ചാവ് കാറിൽ കടത്തുന്നതിനിടെ കരടിക്കുഴി അമ്പത്താറാംമൈൽ സ്വദേശികളായ രണ്ട് യുവാക്കളെ ശനിയാഴ്ച എക്സൈസ് അധികൃതർ കുമളിയിൽ പിടികൂടിയിരുന്നു. സ്വന്തം ഉപയോഗത്തിനും വിൽപനക്കായുമാണ് കഞ്ചാവ് കടത്തിയത്. തമിഴ്നാട്ടിലെ കമ്പത്ത് ഒരുകിലോ കഞ്ചാവിന് 10,000 മുതൽ 20,000 രൂപ വരെയാണ് വില. കേരളത്തിൽ എത്തിച്ച് മൊത്തവിൽപന നടത്തുമ്പോൾ 40,000 രൂപയും. ചില്ലറ വിൽപനക്ക് ഇതിലധികവും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.