P/2 lead... പഞ്ചായത്തുകളും ജനപ്രതിനിധികളും വിഷയത്തിൽ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ് തൊടുപുഴ: കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിക്കും തിരക്കും ആശങ്കക്കിടയാക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ സ്പോട്ട് രജിസ്ട്രേഷൻ നടക്കുന്ന സ്ഥാപനങ്ങൾക്ക് മുന്നിലുണ്ടാകുന്ന തിരക്കും ബഹളവും രോഗവ്യാപനമുണ്ടാക്കുമോ എന്ന ആശങ്കയാണ് നിലനിൽക്കുന്നത്. നൂറുകണക്കിന് ആളുകളാണ് ഒാരോ കേന്ദ്രത്തിലും എത്തുന്നത്. ജനപ്രതിനിധികൾക്ക് താൽപര്യമുള്ളവർക്ക് സ്ഥലത്തെത്താതെ ടോക്കൺ നൽകിവിടുന്നു എന്ന ആക്ഷേപവും ചിലയിടങ്ങളിൽനിന്ന് ഉയരുന്നതിനെ തുടർന്ന് വാക്കേറ്റവും ബഹളവും വരെ ഉണ്ടാകുന്നുണ്ട്. കട്ടപ്പന ടൗൺഹാളിൽ പ്രവർത്തിക്കുന്ന സ്ഥിരം വാക്സിനേഷൻ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം പ്രായമായവരും ആളുകളെ നിയന്ത്രിക്കാൻ നിയോഗിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥനും തിരക്കിൽപ്പെട്ട് നിലത്തുവീണ് പരിക്കേറ്റിരുന്നു. എത്തിച്ചിരിക്കുന്ന വാക്സിൻ ഡോസിനേക്കാൾ മൂന്നിരട്ടിയിലധികം ആളുകളാണ് രാവിലെ 5.30 മുതൽ ചില കേന്ദ്രത്തിലെത്തി കാത്തുനിന്നത്. സ്പോട്ട് രജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ തിക്കും തിരക്കും കൂടിയ സാഹചര്യത്തിലാണ് വാക്സിനേഷൻ കേന്ദ്രത്തിൽ വരുന്നവർക്ക് മാത്രം സ്ഥലത്തെത്തിയതിന് ശേഷം മുൻഗണന ക്രമത്തിൽ ടോക്കൺ വിതരണം ചെയ്യണമെന്ന് കഴിഞ്ഞ 20ന് ഡി.എം.ഒ നിർദേശം നൽകിയത്. എന്നാൽ, ഇതിന് ശേഷവും കേന്ദ്രങ്ങളിലെ തിരക്കിന് ഒരു കുറവുമില്ല. ----------- ടോക്കൺ നൽകാൻ ജനപ്രതിനിധികളും ജനപ്രതിനിധികൾ അവർക്ക് താൽപര്യമുള്ളവർക്ക് ടോക്കൺ നൽകുന്നുണ്ടെന്നതാണ് ഒരു ആക്ഷേപം. പലയിടത്തും ഇവർക്ക് നൽകിയതിന് ശേഷമാണ് വാക്സിനേഷൻ കേന്ദ്രത്തിൽ രാവിലെ മുതൽ എത്തി കാത്തുനിൽക്കുന്നവർക്ക് ടോക്കൺ നൽകുന്നതെത്ര. ഇതാണ് തിരക്ക് കൂട്ടാൻ കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. സർക്കാർ നിർദേശിക്കുന്നത് ഓൺലൈൻ രജിസ്ട്രേഷനാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ, ഈ സാഹചര്യത്തിൽ പല പഞ്ചായത്തുകളും വാക്സിൻ കിട്ടുന്നില്ലെന്ന ആക്ഷേപവുമായി രംഗത്തുവന്നു. ഇതോടെ 20 ശതമാനം ഓൺലൈനായും ബാക്കി 80സ്പോട്ട് രജിസ്ട്രേഷനായും മാറ്റിവെച്ചു. വാർഡുകളിൽനിന്ന് മുൻഗണന ക്രമം അനുസരിച്ച് ആളുകളെ എത്തിക്കാനും നിർദേശംനൽകി എന്നാൽ, ജനങ്ങൾക്ക് ഇത് സംബന്ധിച്ച കൃത്യമായ നിർദേശങ്ങൾ ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ------------ വകുപ്പുകളുടെ ഏകോപനമില്ലായ്മ വീഴ്ച പഞ്ചായത്തുകളും ജനപ്രതിനിധികളും വിഷയത്തിൽ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ് വിമർശനം ഉന്നയിക്കുന്നുണ്ട്. വാർഡിൽനിന്ന് ആശാ പ്രവർത്തകരും വാർഡ് അംഗങ്ങളും തെരഞ്ഞെടുത്തുവിടുന്നവർക്ക് കേന്ദ്രത്തിൽ എത്തുന്ന മുറക്ക് ടോക്കൺ നൽകാനാണ് തീരുമാനിച്ചതെങ്കിലും ഈ മാനദണ്ഡം പലയിടങ്ങളിലും പാലിക്കപ്പെടുന്നില്ല. പഞ്ചായത്ത് തലത്തിൽ സ്ക്രീനിങ് നടത്തിയാൽ സുഗമമായി വാക്സിനേഷൻ നൽകാൻ കഴിയുമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. അതത് പഞ്ചായത്ത് ജനപ്രതിനിധിയും ആരോഗ്യവകുപ്പും കൃത്യമായ ഏകോപനത്തോടെ പ്രവർത്തിച്ചാൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്നും ഇവർ പറയുന്നു. പലയിടങ്ങളിലും ഇത്തരം ഏകോപനങ്ങൾ നടക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. തിരക്കും തർക്കവും തുടർന്നാൽ ഓൺലൈൻ സംവിധാനത്തിലേക്ക് മടങ്ങേണ്ടിവരുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന സൂചന. ജില്ലയിൽ 4,50,360 പേർക്ക് ഒന്നാംഡോസും 1,67,223 പേർക്ക് രണ്ടാംഡോസ് വാക്സിനുമാണ് ജില്ലയിൽ നൽകിയത്. 45 വയസ്സിന് മുകളിൽ പ്രായമുള്ള 3,23,209 പേരും 18നും 44നും ഇടയിൽ പ്രായമുള്ള 91,392 പേരും ഇതുവരെ വാക്സിൻ എടുത്തു. സർക്കാർ തലത്തിൽ 50 വാക്സിനേഷൻ കേന്ദ്രങ്ങളാണുള്ളത്. 22535 കോവിഡ് മുന്നണി പോരാളികളും 13274 ആരോഗ്യപ്രവർത്തകരും വാക്സിൻ സ്വീകരിച്ചു. ---------------------- TDL PARAKKADAVU തൊടുപുഴ പാറക്കടവിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് ടോക്കൻ കിട്ടാൻ കാത്തുനിൽക്കുന്നവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.