അടിമാലി: കാലവർഷം ശക്തമായേതാടെ ദേവികുളം മണ്ഡലത്തിൽ ഭൂരിഭാഗം മേഖലകളും ഇരുട്ടിൽ. മറയൂർ, കാന്തലൂർ, വട്ടവട, മാങ്കുളം, പള്ളിവാസൽ, ചിന്നക്കനാൽ, അടിമാലി, വെള്ളത്തൂവൽ പഞ്ചായത്തുകളിലാണ് െവെദ്യുതി മുടക്കം പതിവായത്. ഇതുമൂലം നൂറുകണക്കിന് വിദ്യാർഥികളുടെ ഓൺലൈൻ പഠനം മുടങ്ങുന്നു. മാങ്കുളം, മറയൂർ, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിൽ കഴിഞ്ഞ നാലുദിവസത്തിനിടെ 10 മണിക്കൂറിൽ താഴെയാണ് െവെദ്യുതി എത്തിയത്. െവെദ്യുതി വരുേമ്പാഴാണെങ്കിൽ േവാൾട്ടേജുമില്ല. രണ്ട് ആഴ്ചയായി മിക്ക ദിവസങ്ങളിലും പകൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. ബി.എസ്.എൻ.എല്ലിനെ ആശ്രയിച്ചാണ് ഇവിടെ മൊബൈൽ കവറേജ്. ഭൂരിഭാഗം ബി.എസ്.എൻ.എൽ ടവറുകൾക്കും ബാറ്ററികൾ ഇല്ല. ഇതാേടെ െവെദ്യുതി മുടങ്ങിയാൽ െമാെബെൽ ടവറുകളും നിശ്ചലമാകും. പ്രദേശത്തിൻെറ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്ത് ആദിവാസി വിദ്യാർഥികളടക്കമുള്ളവരുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ടവർ ക്രമീകരണം നടത്തണമെന്ന ആവശ്യം ശക്തമാണ്. നെറ്റ്‌വർക്ക് കവറേജ് കുറവായതുമൂലം വിദ്യാർഥികളുടെ ഓൺലൈൻ പഠനം താളംതെറ്റുന്നതായി നാട്ടുകാർ പറഞ്ഞു. വട്ടവട, മാങ്കുളം, കാ ന്തലൂർ, മറയൂർ പഞ്ചായത്തുകളിലാണ് ഇൻറർനെറ്റ് കവറേജ് കുറവുള്ളത്. ഇവിടെ മൊബൈൽ ടവർ സ്ഥാപിക്കുകയോ, സമീപത്തെ ടവറുകളുടെ പരിധി വർധിപ്പിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.