വീടി​െൻറ ഭിത്തിയിടിഞ്ഞു

വീടി​ൻെറ ഭിത്തിയിടിഞ്ഞു കട്ടപ്പന: കനത്തമഴയിൽ സംരക്ഷണഭിത്തിയിടിഞ്ഞ് വീട് വാസയോഗ്യമല്ലാതായി. ഇരട്ടയാർ പഞ്ചായത്തിലെ നാങ്കുതൊട്ടി കുരിശ്ശുമല മണ്ണോക്കുളത്ത് മോനച്ച​ൻെറ വീടാണ്​ തകർന്നത്​. വെള്ളിയാഴ്​ച രാത്രിയിൽ പെയ്ത മഴയിലാണ് പതിനഞ്ചടിയോളം ഉയരമുള്ള സംരക്ഷണഭിത്തി ഇടിഞ്ഞത്. ഈസമയം മോനച്ചനും ഭാര്യയും മൂന്ന് മക്കളും മൂത്ത സഹോദരിയും വീട്ടിലുണ്ടായിരുന്നു. സംരക്ഷണ ഭിത്തിയുടെ ഒരുഭാഗം പൂർണമായും ഇടിഞ്ഞ് റോഡിലേക്കാണ് പതിച്ചത്. കുടുംബം വാടകവീട്ടിലേക്ക് മാറി. 2018 പ്രളയത്തിൽ വീടിന് പിറകിൽ മണ്ണിടിഞ്ഞിരുന്നു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ജോസ് സ്കറിയ കണ്ണമുണ്ടയിൽ സ്ഥലത്ത് എത്തിയിരുന്നു. നാലുലക്ഷം രൂപ വായ്പയെടുത്താണ് ചുമട്ടുതൊഴിലാളിയായ മോനച്ചൻ വീടി​ൻെറ സംരക്ഷണഭിത്തി കെട്ടിയത്. --------------- ഫോട്ടോ. ഇരട്ടയാർ നാങ്കുതൊട്ടി കുരിശുമല മണ്ണോക്കുളത്ത് മോനച്ച​ൻെറ വീടി​ൻെറ സംരക്ഷണഭിത്തി ഇടിഞ്ഞപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.