നെടുങ്കണ്ടം: കേരള-തമിഴ്നാട് അതിര്‍ത്തിയായ കമ്പംമെട്ടില്‍ പുതുതായി ആര്‍.ടി.ഒ ചെക്ക്പോസ്റ്റ് അനുവദിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് സിബി മൂലേപറമ്പില്‍ ഗതാഗതമന്ത്രി ആൻറണി രാജുവിന് നൽകിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഉടുമ്പന്‍ചോല, നെടുങ്കണ്ടം, ഇരട്ടയാര്‍, കട്ടപ്പന, വണ്ടന്മേട്, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ആളുകളാണ് കമ്പംമെട്ട് വഴി തമിഴ്നാട്ടിലേക്ക് ദൈനംദിനം പോകുന്നത്. നിലവില്‍ ഈ പ്രദേശത്തെ ആളുകള്‍ ബംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലത്തേക്ക് പോകണമെങ്കില്‍ നെടുങ്കണ്ടത്തുനിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള കുമളി ആര്‍.ടി.ഒ ചെക്പോസ്റ്റില്‍ പോയി പെര്‍മിറ്റ് വാങ്ങണം. എന്നാല്‍, കമ്പംമെട്ടില്‍ ചെക്ക്പോസ്റ്റ് വന്നാല്‍ നെടുങ്കണ്ടത്തുനിന്ന് 32കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് തമിഴ്നാട്ടില്‍ എത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.