കരിമണ്ണൂർ സൻെറ് ജോസഫ്സിൽ വിവിധ ക്ലബുകൾക്ക് തുടക്കം കരിമണ്ണൂർ: സൻെറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ഓൺലൈനായി നടത്തി. 2021-22 അധ്യയനവർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ ആയുർവേദ ചികിത്സ വിദഗ്ധൻ ഡോ. സതീഷ് വാര്യർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഡോ. സ്റ്റാൻലി പുൽപ്രയിൽ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹെഡ്മാസ്റ്റർ സജി മാത്യു, പി.ടി.എ പ്രസിഡൻറ് കരിമണ്ണൂർ പഞ്ചായത്ത് അംഗം ലിയോ കുന്നപ്പിള്ളി, സീനിയർ ടീച്ചർ ഷേർലി ജോൺ വടക്കേക്കര, വിദ്യാരംഗം കൺവീനർ സിസ്റ്റർ എസ്.ഡി നിസ്തുല എന്നിവർ സംസാരിച്ചു. ഒളിമ്പിക്സിനെ വരവേറ്റ് ഇടുക്കി തൊടുപുഴ: ടോക്യോ ഒളിമ്പിക്സിന് അഭിവാദ്യമർപ്പിച്ച് ജില്ല ഒളിമ്പിക് അസോസിയേഷൻ ആഭിമുഖ്യത്തിൽ മൂന്നാർ, നെടുങ്കണ്ടം, തൊടുപുഴ എന്നീ കേന്ദ്രങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ദീപം തെളിച്ചു. തൊടുപുഴയിൽ നാലു പ്രധാന പാതകളിൽനിന്ന് ദീപശിഖയും വഹിച്ചുള്ള ചെറുസംഘങ്ങൾ ഗാന്ധി സ്ക്വയറിൽ എത്തിച്ചേർന്നു. ഫുട്ബാൾ അസോ. സെക്രട്ടറി ജോസ് പുളിക്കൻ, മർച്ചൻറ് അസോസിയേഷൻ സെക്രട്ടറി നാസർ സൈര, ഹാൻഡ്ബാൾ അസോ. സെക്രട്ടറി റഫീഖ് പള്ളത്തുപറമ്പ്, മർച്ചൻറ് യൂത്ത് വിങ് പ്രസിഡൻറ് എം.പി. താജു, ബാഡ്മിൻറൺ അസോ. വൈസ് പ്രസിഡൻറ് സൈജൻ സ്റ്റീഫൻ, മർച്ചൻറ് അസോ. പ്രസിഡൻറ് ടി.സി. രാജു, ഡോ. ബോബു ആൻറണി, രമേശ് കുട്ടപ്പാസ് എന്നിവർ നയിച്ച ദീപശിഖാ റാലികളും വണ്ടമറ്റം അക്വാറ്റിക് സൻെററിൽനിന്ന് 10 ബുള്ളറ്റ് ബൈക്കുകളുടെ അകമ്പടിയോടെ ദീപശിഖ റാലിയും ഗാന്ധിസ്ക്വയറിലെ ഒളിമ്പിക് വില്ലേജിലെത്തി. നഗരസഭ ചെയർമാൻ സനീഷ് ജോർജ്, ഡിവൈ.എസ്.പി കെ. സദൻ, ജില്ല ഒളിമ്പിക് അസോ. പ്രസിഡൻറ് സുനിൽ സെബാസ്റ്റ്യൻ, മർച്ചൻറ് അസോ. പ്രസിഡൻറ് ടി.സി. രാജു, പ്രിൻസ് കെ.മറ്റം എന്നിവർ ചേർന്ന് ദീപശിഖകൾ ഏറ്റുവാങ്ങി. സുനിൽ സെബാസ്റ്റ്യൻെറ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള ഒളിമ്പിക് അസോ. ജോയൻറ് സെക്രട്ടറി ശരത് യു.നായർ ആമുഖപ്രഭാഷണം നടത്തി. ഫയർ സ്റ്റേഷൻ ഒാഫിസർ രാജൻ , ബേബി വർഗീസ്, കെ.ശശിധരൻ, മനോജ് കോക്കാട്ട്, എൻ. രവീന്ദ്രൻ, ബിനു ജെ.കൈമൾ, ബി.പി. മുഹമ്മദ് ബഷീർ, ജെയ്സൺ ജോസഫ്, വിനോദ് വിൻസൻെറ് എന്നിവർ സംസാരിച്ചു. എം.എസ്. പവനൻ സ്വാഗതവും എം.എൻ. ബാബു നന്ദിയും പറഞ്ഞു. ഒളിമ്പിക്സ് പ്രചാരണ പരിപാടിയുടെ ഭാഗമായി സജൻ പ്രകാശിന് അഭിവാദ്യമർപ്പിച്ചുള്ള 300 കിലോമീറ്റർ റിലേ നീന്തൽ വണ്ടമറ്റം അക്വാട്ടിക് സൻെററിൽ ആരംഭിച്ചു. ജില്ല ഒളിമ്പിക് അസോ. പ്രസിഡൻറ് സുനിൽ സെബാസ്റ്റ്യൻ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് അംഗം പോൾസൺ മാത്യു അധ്യക്ഷനായിരുന്നു. ട്രയാത്തലൺ അസോ. സംസ്ഥാന പ്രസിഡൻറ് ബിനു ജെ.കൈമൾ മുഖ്യ പ്രഭാഷണം നടത്തി. ആഗസ്റ്റ് എട്ട് വരെയാണ് റിലെ നീന്തൽ. പെങ്കടുക്കാൻ 9447223674 എന്ന നമ്പറിൽ ബന്ധപ്പെടണം. TDL103 OLYMPIC ടോക്യോ ഒളിമ്പിക്സിന് അഭിവാദ്യമർപ്പിച്ച് ജില്ല ഒളിമ്പിക് അസോ. ആഭിമുഖ്യത്തിൽ തൊടുപുഴയിൽ ദീപം തെളിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.