ചെറുതോണി: അടുത്ത വർഷം നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച ചെറുതോണി പാലത്തിൻെറ നിർമാണ പ്രവർത്തനങ്ങൾ ലോക്ഡൗണിൽ കുരുങ്ങി സ്തംഭനത്തിൽ. പാലത്തിൻെറ അടിത്തറ പോലും പൂർത്തിയായിട്ടില്ല. തമിഴ്നാട്ടുകാരായിരുന്നു നിർമാണ തൊഴിലാളികൾ. ലോക്ഡൗൺ പ്രഖ്യാപനം വന്നതോടെ ഇവർ പണിനിർത്തി സ്ഥലം വിട്ടു. കാലവർഷം ശക്തിപ്രാപിക്കുകയും ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരികയും ചെയ്താൽ തുടങ്ങിവെച്ച നിര്‍മാണ പ്രവര്‍ത്തനങ്ങൾ വെള്ളത്തിലാകുമെന്ന ആശങ്കയിലാണ് കരാറുകാരും അധികൃതരും. കൂടുതല്‍ വെള്ളമൊഴുകിയെത്തിയാല്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകും. 20 കോടിയുടെ നിർമാണമാണ് ഇവിടെ നടക്കുന്നത്. പാലത്തിൻെറ ആദ്യ രൂപരേഖ മാറ്റിയത് സംബന്ധിച്ച തര്‍ക്കവും നിർമാണത്തെ ബാധിച്ചു. തര്‍ക്കം പരിഹരിച്ചപ്പോള്‍ ലോക്ഡൗണുമായി. ലോക് ഡൗണ്‍ സമയത്തും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് തൊഴിലാളികളും കരാറുകാരും. ചിത്രം Tdl101 cheruthoni palam: ലോക്ഡൗണിനെത്തുടര്‍ന്ന് നിർമാണം മുടങ്ങിയ ചെറുതോണി പാലം ഓൺലൈൻ നർമസല്ലാപം കരിമണ്ണൂർ: സൻെറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 'ഓൺലൈൻ നർമസല്ലാപം' സംഘടിപ്പിച്ചു. മിമിക്രി കലാകാരനും നടനുമായ സാജു നവോദയ(പാഷാണം ഷാജി), നാടൻപാട്ട് കലാകാരൻ സാബു ആരക്കുഴ എന്നിവർ പെങ്കടുത്തു. ഒരു വർഷമായി വീടുകളിൽ മൊബൈൽ സ്ക്രീനിൽ പഠനവും കളികളും ഒതുങ്ങിപ്പോയ കൗമാരക്കാർ ഇഷ്ട താരത്തോടൊപ്പം പാട്ടുപാടിയും കഥകൾ പറഞ്ഞും സമയം ചെലവഴിച്ചു. കുട്ടികേളാടൊപ്പം മാതാപിതാക്കളും പരിപാടിയിൽ പെങ്കടുത്തു. പ്രിൻസിപ്പൽ ബിസോയി ജോർജ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. േഡാ. സ്റ്റാൻലി പുൽപ്രയിൽ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ സജി മാത്യു, സ്റ്റാഫ് സെക്രട്ടറി ബിന്ദു പി. കുര്യാക്കോസ്, രൂപ ജെയിംസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.