ജന്മദിനത്തിൽ അറിവിൻെറ ദീപംതെളിച്ച് ഇരട്ടകൾ കരിമണ്ണൂർ: ഇൗ വർഷം അഞ്ചാംക്ലാസിൽ ചേർന്ന ഇയോണയുടെയും ഡിയോണയുടെയും ജന്മദിനം കൂടിയായിരുന്നു ജൂൺ ഒന്ന്. കരിമണ്ണൂർ സൻെറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യയനവർഷത്തിന് തുടക്കംകുറിച്ച് മുഴുവൻ വിദ്യാർഥികളുടെയും പ്രതിനിധികളായി അറിവിൻെറ ദീപം തെളിച്ചത് ഇരട്ടകളായ ഇൗ കൊച്ചുമിടുക്കികളായിരുന്നു. പുതുതായി പ്രവേശനം നേടിയ നാനൂറിൽപരം വിദ്യാർഥികളെ ഉൾപ്പെടെ ഉൾക്കൊള്ളാനുള്ള ശ്രമത്തിൻെറ ഭാഗമായി ഗൂഗ്ൾ മീറ്റ്, ഫേസ്ബുക്ക് ലൈവ്, യൂട്യൂബ് ലൈവ് മാധ്യമങ്ങളിൽകൂടിയാണ് സ്കൂളിൽ വെർച്വൽ പ്രവേശനോത്സവം സംഘടിപ്പിച്ചത്. ഗൂഗ്ൾ മീറ്റിലൂടെ 40ൽപരം ക്ലാസ്തല പ്രവേശനോത്സവങ്ങളും നടന്നു. സ്കൂൾതല ആഘോഷം സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കരിമണ്ണൂർ പഞ്ചായത്ത് അംഗവുമായ ലിയോ കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിസോയ് ജോർജ്, എം.പി.ടി.എ പ്രസിഡൻറ് റാണി ഷിമ്മി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ സജി മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം നന്ദിയും പറഞ്ഞു. സീനിയർ അസിസ്റ്റൻറ് ഷെർലി ജോൺ, അധ്യാപകരായ സോജൻ അബ്രഹാം, ജയ്സൺ ജോസ്, ജോ മാത്യു, ബിജു ജോസഫ്, ഷൈനി സേവിയർ തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം TDL103 praveshanolsavam: കരിമണ്ണൂർ സൻെറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇരട്ടകളായ ഇയോണയും ഡിയോണയും അധ്യയന വർഷാരംഭത്തിന് തുടക്കംകുറിച്ച് ദീപം തെളിക്കുന്നു. ഹെഡ്മാസ്റ്റർ സജി മാത്യു സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.