ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മഴുവടി അമ്പലക്കവലയിലെ അനധികൃത ശ്മശാനത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയും പഞ്ചായത്തിൻെറയോ സര്‍ക്കാറിൻെറയോ അനുവാദമില്ലാതെയുമാണ് ശ്മശാനം നിർമിച്ചത്. സ്ഥിരം കല്ലറകൾക്ക് പുറമെ താല്‍ക്കാലിക കുഴികളും നിർമിച്ചിട്ടുണ്ട്. ആദിവാസി മേഖലയായ ഇവിടെ പുറത്തുനിന്നെത്തിയവർ പട്ടയമില്ലാത്ത ഭൂമി പലരില്‍നിന്നായി 20 സൻെറ് വീതം വാങ്ങുകയായിരുന്നു. ചില സംഘടനകളാണ് ശ്മശാനത്തിനു പിന്നിലെന്ന് പറയപ്പെടുന്നു. സ്ഥലം വാങ്ങിയതും കല്ലറകള്‍ നിർമിച്ചതും സമീപവാസികൾ അറിഞ്ഞിരുന്നില്ല. പലപ്പോഴും രാത്രിയിലാണ് മൃതദേഹം മറവുചെയ്യാന്‍ കൊണ്ടുവരുന്നത്. ജില്ലക്കു പുറത്തുനിന്നാണ് കൂടുതലും കൊണ്ടുവരുന്നതെന്ന് ആരോപണമുണ്ട്. രാത്രിയില്‍ അടക്കം ചെയ്യുന്നതില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാർ സമീപവാസികൾ പറഞ്ഞു. വണ്ണപ്പുറം- രാമക്കല്‍മേട് സംസ്ഥാന പാതയോരത്തെ കുന്നിന്‍പുറത്തെ പാറക്കെട്ടിലാണ് കല്ലറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ പ്രദേശം കാടുപിടിച്ചുകിടക്കുന്നതിനാല്‍ രാത്രിയില്‍ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയെന്നും നാട്ടുകാര്‍ പറയുന്നു. ശ്മശാനത്തിനെതിരെ പഞ്ചായത്തിനു മുന്നില്‍ സമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.