നെടുങ്കണ്ടം: ജില്ലയിലെ ഏറ്റവുമധികം കുട്ടികള്‍ പഠിക്കുന്ന കല്ലാര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനോത്സവ ഒരുക്കം പൂര്‍ത്തിയായി. 2021 -22 അധ്യയന വര്‍ഷത്തിലെ ക്ലാസുകള്‍ ചൊവ്വാഴ്ച ആരംഭിക്കും. ചൊവ്വാഴ്ച രാവിലെ 8.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനതല പ്രവേശനോത്സവത്തിൻെറ തൊട്ടുപിന്നാലെയാണ് സ്‌കൂള്‍തല പ്രവേശനോത്സവം. ഡീന്‍ കുര്യാക്കോസ് എം.പി ജില്ലതല സന്ദേശം നല്‍കും. കോവിഡ് കാലം കണക്കിലെടുത്ത് ഈ വര്‍ഷവും ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയായിരിക്കും പരിപാടികൾ. ഇതിനായി ഒന്നിലധികം ഗൂഗ്ള്‍ മീറ്റ് ലിങ്കുകള്‍, ഫേസ്ബുക്ക് ലൈവ്, യൂട്യൂബ് സ്ട്രീമിങ് എന്നിവയിലൂടെ പ്രവേശനോത്സവ പരിപാടികള്‍ തത്സമയം വിദ്യാർഥികളിലും രക്ഷിതാക്കളിലുമെത്തിക്കും. എം.എം. മണി എം.എൽ.എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡൻറ് ടി.എം. ജോണ്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് വിദ്യാർഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള നൃത്താവിഷ്‌കാരം, സ്കൂളിൻെറ മികവുകള്‍, പശ്ചാത്തല സൗകര്യം, സ്‌കൂളും പരിസരവും കോര്‍ത്തിണക്കിയുള്ള പ്രത്യേക ഇന്‍ട്രോ വിഡിയോ, വിദ്യാർഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ എന്നിവയും സ്‌കൂള്‍ എസ്.ഐ.ടി.സിമാരുടെ നേതൃത്വത്തില്‍ തയാറായി കഴിഞ്ഞു. അഞ്ഞൂറിലധികം കുട്ടികളാണ് ഈ അധ്യയന വര്‍ഷം സ്കൂളിൽ പ്രവേശനം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.